കോച്ച് ഫാക്ടറി: സംസ്ഥാനത്തോട് കേട്ടുകേൾവിയില്ലാത്ത വിവേചനം -പിണറായി
text_fieldsന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എം.പിമാർ വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ റെയില്‍ മന്ത്രാലയത്തിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് ഉരുണ്ടുകളി അവസാനിപ്പിച്ച് കേന്ദ്രം ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടാനം ചെയ്തു. കേട്ടുകേള്‍വിയില്ലാത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു കാട്ടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.
ഒരുനാടിനോടും ജനങ്ങളോടും ബി.ജെ.പി സര്‍ക്കാര്‍ തുടരുന്ന ശത്രുതാപരമായ നിലപാട് അവസാനിപ്പിക്കണം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റെയില്‍വേ മന്ത്രി പീയുഷ് ഗോയലും അടിയന്തരമായി ഇടപെടാന്‍ തായറാകണം. കഞ്ചിക്കോ കോച്ചുഫാക്ടറി വേണ്ടെന്ന നിലപാടാണ് പീയുഷ് ഗോയലിനുള്ളത്. എന്നാല്‍ ഹരിയാനയിലും ഉത്തര്‍പ്രദേശിലും പുതിയ കോച്ചുഫാക്ടറി തുടങ്ങാനുള്ള ശ്രമത്തിലും. പദ്ധതിക്ക് സ്ഥലമേറ്റെടുത്ത് റെയില്‍വേക്ക് കൈമാറിയിട്ടും കോച്ചു ഫാക്ടറി വേണ്ടെന്ന് വെക്കാൻ കാരണം കേരളത്തിൽ എൽ.ഡി.എഫ് സര്‍ക്കാരായത് കൊണ്ടാണ്. ഇത് കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്നതിനുതുല്യമാണ്. കോച്ചുഫാക്ടറിയുടെ കാര്യത്തില്‍ യു.പി.എ സര്‍ക്കാരിെൻറ സമീപനം തന്നെതാണ് എൻ.ഡി.എ സർക്കാരും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ആവശ്യപ്പെട്ട 900 ഏക്കറിനു പകരം 230 ഏക്കര്‍ സ്ഥലം മതിയെന്ന റെയില്‍വേ നിർദേശപ്രകാരം അത് ഏറ്റെടുത്തു നല്‍കി. പദ്ധതി സ്വകാര്യമേഖലയിലേക്ക് മാറ്റിയതോടെ സ്ഥലം വിലക്കുവാങ്ങണമെന്ന സംസ്ഥാന ആവശ്യം അംഗീകരിച്ച് റെയില്‍വേ അതു വാങ്ങുകയും ചെയ്തു. കുടുതല്‍ കോച്ചുകള്‍ ആവശ്യമില്ലെന്നാണ് മന്ത്രി ഇതിനു നല്‍കുന്ന ന്യായീകരണം. കേരളത്തിലെ പരിതാപകരമായ കോച്ചുകളുടെ അവസ്ഥ കണ്ടാല്‍ ഈ അഭിപ്രായം മാറുമെന്നും പിണറായി ചൂണ്ടിക്കാട്ടി.
നിയുക്ത എം.പി എളമരം കരീം, എം.പിമാരായ പി.കരുണാകരന്‍, പി.കെ ശ്രീമതി, മുഹമ്മദ് സലിം, സി.പി നാരായണന്‍, എം.ബി രാജേഷ്, എ. സമ്പത്ത്, കെ.കെ രാഗേഷ്, ജോയ്സ് ജോര്‍ജ് തുടങ്ങിയവർ ധർണയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
