Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചിക്കോട്​​...

കഞ്ചിക്കോട്​​ കോച്ച്​ ഫാക്​ടറി: റെയിൽ മന്ത്രിയും സഹമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കണമെന്ന്​ വി.എസ്​ 

text_fields
bookmark_border
കഞ്ചിക്കോട്​​ കോച്ച്​ ഫാക്​ടറി: റെയിൽ മന്ത്രിയും സഹമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കണമെന്ന്​ വി.എസ്​ 
cancel

തിരുവനന്തപുരം: റെയില്‍വേ മന്ത്രിയും റെയില്‍വേ സഹ മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച ശേഷം വേണം പാര്‍ലമ​​െൻറില്‍ മറുപടി നല്‍കാനെന്ന് ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി. എസ് അച്യുതാനന്ദന്‍. കഞ്ചിക്കോട് കോച്ച് ഫാക്റ്ററി ഉപേക്ഷിക്കുന്നില്ല എന്നാണ് റെയില്‍ മന്ത്രി പീയുഷ്​ ഗോയൽ തനിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കിയത്. അതിലേക്ക് നയിച്ച കൂടിക്കാഴ്ച്ചയെക്കുറിച്ചെല്ലാം ആ മറുപടിയില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍, പാര്‍ലമ​​െൻറില്‍ നല്‍കിയ മറുപടിയില്‍ ഇനിയൊരു കോച്ച് ഫാക്റ്ററിയുടെ ആവശ്യമില്ലെന്നാണ്​ സഹമന്ത്രി പറയുന്ന​െതന്നും വി.എസ്​ പറഞ്ഞു. 

രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന കോച്ച് ഫാക്റ്ററികള്‍ മന്ത്രിയുടെയും സഹമന്ത്രിയുടെയും വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തിലാവരുത്.  കേരളത്തില്‍ കോച്ച് ഫാക്റ്ററി സ്ഥാപിക്കാനെടുത്ത തീരുമാനത്തിന്‍റെ ചരിത്രപരവും പ്രായോഗികവുമായ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് റെയില്‍ മന്ത്രി തന്നോട് വ്യക്തമാക്കിയതാണ്. ആ ബോധ്യത്തിന്‍റെ പിന്‍ബലമില്ലാതെയാണ് സര്‍ക്കാര്‍ പാര്‍ലമ​​െൻറില്‍ മറുപടി നല്‍കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുന്നുവെന്നും വിഎസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandankerala newsrailway ministermalayalam newscoach factoryRailway Coach FactoryKsnchikode
News Summary - Kanchikode Coach Factory: First Solve the Problems Between Railway Minister and Deputy - Kerala News
Next Story