കാഞ്ചനമാലയുടെ പാസ്പോർട്ട് ‘തിരിച്ചുകിട്ടി’
text_fieldsമുക്കം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കാഞ്ചന മാലക്ക് തെൻറ പാസ്പോർട്ട് ‘തിരിച്ചുകിട്ടി’. കാഞ്ചനയുടെയും മൊയ്തീെൻറയും പ്രണയകഥയെ ആധാരമാക്കിയ ‘എന്ന് ന ിെൻറ മൊയ്തീൻ’ എന്ന സിനിമയിൽ ആറ്റിലാണ്ടുപോയ പാസ്പോർട്ടല്ലെന്നു മാത്രം. കാഞ്ചനമ ാല രണ്ടുമാസം മുമ്പ് അപേക്ഷിച്ചതുപ്രകാരമുള്ള പാസ്പോർട്ടാണ് കഴിഞ്ഞദിവസം മുക്കം പോസ്റ്റ് ഒാഫിസിൽനിന്ന് സ്വീകരിച്ചത്.
ബി.പി. മൊയ്തീനും കാഞ്ചനമാലയും തമ്മിലെ പ്രണയം പ്രതിസന്ധികളിൽപെട്ടുലഞ്ഞപ്പോൾ ഇരുവരും കടൽ കടക്കാൻ നീക്കങ്ങൾ നടത്തുന്നതായി ‘എന്ന് നിെൻറ മൊയ്തീൻ’ എന്ന സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കാഞ്ചനമാലയുടെ പാസ്പോർട്ടുമായി ബി.പി. മൊയ്തീൻ വരുന്ന വഴിയിലാണ് ഇരുവഴിഞ്ഞിപ്പുഴയിലെ െതയ്യത്തുംകടവിൽ തോണി മറിഞ്ഞത്.
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് ആഴ്ന്നു പോകുന്ന മൊയ്തീെൻറ കീശയിൽ പാസ്പോർട്ടുമുണ്ടായിരുന്നു. വിദേശത്ത് പല പരിപാടികളിലേക്കും ക്ഷണിക്കുന്നതിനാലാണ് യാത്രക്കായി കാഞ്ചനമാല ഇപ്പോൾ പാസ്പോർട്ടിന് അപേക്ഷിച്ചത്.
