Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ർ​ഗീ​സ്​ കൊ​ള്ള​ക്കാ​ര​നാ​യ​ത്​ അ​റി​ഞ്ഞി​ല്ല –കാ​നം  

text_fields
bookmark_border
വ​ർ​ഗീ​സ്​ കൊ​ള്ള​ക്കാ​ര​നാ​യ​ത്​ അ​റി​ഞ്ഞി​ല്ല –കാ​നം  
cancel

ന്യൂഡൽഹി:  നക്സൽ വർഗീസ് കൊള്ളക്കാരനായ വിവരം തനിക്കറിയില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലക്കേസിലും  കവർച്ചക്കേസിലൂം പ്രതിയായ കൊടുംകുറ്റവാളിയായിരുന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ അറിയിച്ചതു സംബന്ധിച്ച് സി.പി.െഎ ദേശീയ നിർവാഹക സമിതി യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നശേഷം വർഗീസ് സി.പി.എമ്മി​െൻറ ഒാഫിസ് സെക്രട്ടറിയാണെന്നാണ് ഞങ്ങളുടെ അറിവ്. എം.വി. രാഘവൻ അടക്കമുള്ളവർ അങ്ങനെയാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. വർഗീസ് കൊടുംകുറ്റവാളിയായത് അറിഞ്ഞില്ല ^കാനം വ്യക്തമാക്കി. 
ബി.ഡി.ജെ.എസിനെ എൽ.ഡി.എഫിൽ എടുക്കുന്നതു സംബന്ധിച്ച ചർച്ചയൊന്നുമില്ലെന്ന് കാനം തുടർന്നു. മൂന്നാറിലെ എല്ലാ ൈകയേറ്റങ്ങളും ഒഴിപ്പിക്കണമെന്നാണ് സി.പി.െഎയുടെ നിലപാട്. അതിൽ മാറ്റമില്ല. പിണറായി സർക്കാറിനെ വിലയിരുത്താൻ സമയമായിട്ടില്ല. സർക്കാറി​െൻറ പ്രവർത്തനം വിലയിരുത്തി ഒരു വർഷത്തിനു ശേഷം അഭിപ്രായം പറയാമെന്നും കാനം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kanam
Next Story