ശശീന്ദ്രൻ മന്ത്രിസഭയില്‍ മടങ്ങിയെത്തുന്നതിൽ എതിർപ്പില്ല –കാനം
text_fieldsതിരുവനന്തപുരം: ഫോൺ കെണി കേസില്‍ കുറ്റമുക്തനായ എ.കെ. ശശീന്ദ്രന് മന്ത്രിസഭയില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ സി.പി.ഐക്ക് എതിരഭിപ്രായമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസ്ഥാനം എൻ.സി.പിയുടെ അവകാശമാണെന്നും ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കാനം പ്രതികരിച്ചു.
ശശീന്ദ്രനെതിരായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷന് അന്വേഷണം നടത്തി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു.എന്നാല്‍, ഇതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അന്തിമവിധി വരട്ടേയെന്ന് തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭ പുനഃപ്രവേശനം സംബന്ധിച്ച് എൻ.സി.പി തീരുമാനമെടുത്ത് എൽ.ഡി.എഫിനെ അറിയിക്കുമ്പോള്‍, തുടര്‍ന്നുചേരുന്ന യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
