Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പോസ്റ്റ് ഓഫിസ് ഉണ്ടെങ്കിൽ ആർക്കും കത്തയക്കാമല്ലോ'; ഗവർണറെ പരിഹസിച്ച് കാനം

text_fields
bookmark_border
kanam rajendran 8965
cancel

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ സ്ഥാനത്ത് തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തി കത്തെഴുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോസ്റ്റ് ഓഫിസ് ഉണ്ടെങ്കിൽ ആർക്കും കത്തയക്കാമല്ലോ എന്ന് കാനം പരിഹസിച്ചു. ഗവർണറുടെ നടപടികൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ അധികാരങ്ങളെ കുറിച്ച് ഗവർണർക്ക് അറിയില്ല. ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയാകേണ്ടത് എന്ന് ഗവർണറോട് ശിപാർശ ചെയ്യുന്നത്.

ഇതൊന്നും ഒരു പ്രതിസന്ധിയേയല്ല. ഞങ്ങൾ ഇതിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റായാണ് കാണുന്നത്. ഗവർണർ ഭരണഘടനയെ തന്നെയാണ് വെല്ലുവിളിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kanam rajendrans reply to governor
Next Story