Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടും വളയും നൽകി...

പട്ടും വളയും നൽകി തോമസ്​ ചാണ്ടിയെ മന്ത്രിസഭാ യോഗത്തിൽ ഇരുത്തിയതാണ്​ പ്രശ്​നം-​ കാനം

text_fields
bookmark_border
Kanam-Rajendran
cancel

ദോഹ: ഇടതു മുന്നണിയിൽ സി.പി.​െഎ-സി.പി.എം അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ റിപ്പോർട്ടിനെതിരെ ഹൈകോടതിയെ സമീപിച്ച തോമസ്​ ചാണ്ടിയെ പട്ടും വളയും നൽകി മന്ത്രിസഭാ യോഗത്തിൽ ഇരുത്തിയതാണ്​ പ്രശ്​നമായതെന്ന്​​ അദ്ദേഹം പറഞ്ഞു. സി.പി.​െഎയുടെ ഇടപെടലിൽ തോമസ്​ ചാണ്ടി രാജിവെച്ചതിനാൽ​ സി.പി.​െഎയു​ടേതല്ല മുന്നണിയുടെ പ്രതിഛായയാണ്​  വർധിച്ചതെന്ന്​ ദോഹയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കാനം പറഞ്ഞു. 

മറ്റൊരു ചാണ്ടിയായിരുന്നു സോളാർ കമീഷൻ റിപ്പോർട്ടിലെ  ഉമ്മൻചാണ്ടി​ക്കെതിരായ പരാമർശങ്ങൾ യു.ഡി.എഫിനെതിരെ ഉപയോഗിക്കാൻ കഴിയാത്തതിന്​ കാരണമായത്​ . കളക്​ടറുടെ റിപ്പോർട്ടിനെതിരെ ഹൈകോടതിയെ സമീപിക്കുക വഴി ഭരണഘടന പ്രശ്​നങ്ങളാണ്​ തോമസ്​ ചാണ്ടി സൃഷ്​ടിച്ചത്​. സി.പി.​െഎയല്ല തോമസ്​ ചാണ്ടിയാണ്​ ചട്ടലംഘനം നടത്തിയത്​.  ഇൗ സാഹചര്യത്തിലാണ്​ സി.പി.​െഎ മന്ത്രിസഭ യോഗത്തിൽ നിന്ന്​ വിട്ടു നിന്നത്​. പ്രത്യേക സാഹചര്യത്തിൽ പ്രത്യേക നിലപാട്​ സ്വീകരിക്കേണ്ടി വരുമെന്നും കാനം പറഞ്ഞു.

ശശീന്ദ്ര​നോ തോമസ്​ ചാണ്ടിയോ വീണ്ടും മന്ത്രിയാകുന്നതിനെ കുറിച്ച്​ ​വരാൻ പോകുന്ന വെള്ളപ്പൊക്കത്തിന്​ ഇപ്പോൾ തന്നെ മുണ്ട്​ പൊക്കിപിടിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കാനത്തി​​​​െൻറ പ്രതികരണം. അങ്ങനെയൊരു സാഹചര്യമുണ്ടാവുകയാണെങ്കിൽ അപ്പോൾ പ്രതികരിക്കും. തോമസ്​ ചാണ്ടി വിഷയത്തിൽ എ.കെ ബാല​​​​െൻറ നിലപാടിനെ കുറിച്ച്​ പ്രതികരിക്കാനില്ലെന്നും കാനം പറഞ്ഞു. നിയമപരമായ നടപടികളായിരിക്കും റവന്യുവകുപ്പ്​ സ്വീകരിക്കുക. കൈയേറ്റത്തി​​​​െൻറ കാര്യത്തിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsthomas chandikanam rajedranmalayalam news
News Summary - Kanam rajendran statement on Thomas chandi issue-Kerala news
Next Story