Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലക്ക്​ വെളിവുള്ള ആരും...

തലക്ക്​ വെളിവുള്ള ആരും കോൺഗ്രസിനൊപ്പം പോകില്ലെന്ന്​ കാനം

text_fields
bookmark_border
Kanam-Rajendran
cancel

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്​ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്​ക്ക്​ വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തലസ്ഥാനത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. സഖ്യവും സഹകരണവും സംബന്ധിച്ച്​ പാർട്ടി കോൺഗ്രസാണ്​ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്ത കോട്ടയത്തെ പൊതുയോഗത്തില്‍ ​െവച്ചായിരുന്നു തിരുവഞ്ചൂർ സി.പി.ഐയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. 1969 മുതല്‍ 77വരെ അച്യുതമേനോ‍​െൻറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണമാണ് കാഴ്ച​െവച്ചത്. അപ്പോള്‍ സി.പി.ഐയും -കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു. ആ സുവര്‍ണ കാലഘട്ടം മടക്കിക്കൊണ്ടുവരുന്നതിന് സി.പി.ഐ യു.ഡി.എഫി‍​െൻറ ഭാഗമാകണമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കുറിഞ്ഞി ഉദ്യാന വിഷയത്തിൽ മന്ത്രി എം.എം. മണിയുടെ ​ആരോപണത്തിന്​ പാർട്ടിയുടെ ജില്ല സെക്രട്ടറി മറുപടി പറയുമെന്നും കാനം പറഞ്ഞു. 

ഒരു കക്ഷിയെയും പുതുതായി ക്ഷണിച്ചിട്ടില്ല -ചെന്നിത്തല
പത്തനാപുരം: ഒരു കക്ഷിയെയും യു.ഡി.എഫി​ലേക്ക്​ പുതുതായി ക്ഷണിച്ചിട്ടി​ല്ലെന്നും മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്നും രമേശ് ചെന്നിത്തല. കാനത്തി​​െൻറ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബന്ധത്തെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsmalayalam newsCongress relation
News Summary - Kanam rajendran statement on congress relation-Kerala news
Next Story