Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ പദ്ധതി...

സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

text_fields
bookmark_border
kanam rajendran 8985796
cancel

കൊച്ചി: സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കാൻ സർക്കാറോ ഇടതു മുന്നണിയോ ഒരു രാഷ്ട്രീയ തീരുമാനവും എടുത്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈമാസത്തിന്‍റെ തുടക്കത്തിലും എൽ.ഡി.എഫ് യോഗം ചേർന്നിരുന്നു. ആ യോഗത്തിലോ അതിന് ശേഷമോ സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി.

പ്രക്ഷോഭങ്ങളൊന്നുമല്ല സിൽവർ ലൈനിലെ പ്രശ്നം. ഇത്തരമൊരു വൻകിട പദ്ധതി നടപ്പാക്കണമെങ്കിൽ കേന്ദ്ര സർക്കാറിന്‍റെ അംഗീകാരം വേണം. അതിന് ശ്രമങ്ങൾ നടക്കുകയാണ്. പദ്ധതിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിച്ച് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.

എൽ.ഡി.എഫിലെ എല്ലാ കക്ഷികളും പദ്ധതിക്ക് അനുകൂല തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

Show Full Article
TAGS:Silver Line projectKanam RajendranK Rail
News Summary - Kanam Rajendran said that no decision has been taken to stop the Silver Line project
Next Story