Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: സുരക്ഷ ശക്തമാക്കിയത് കേന്ദ്രത്തിെൻറ നിർദേശപ്രകാരം-കാനം
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയെ തകർക്കാർ സർക്കാറിന് ഉദ്ദേശമില്ല. ശബരിമലയിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇൻറലിജൻസ് മുറിയിപ്പുണ്ടെന്നും കാനം പറഞ്ഞു.
നിയന്ത്രണങ്ങൾ ഉള്ള സ്ഥലത്ത് ചിലപ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്നും കാനം വ്യക്തമാക്കി. ശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പൊലീസ് നിർദേശം മറികടന്ന് സന്നിധാനത്തെത്താൻ ശ്രമിച്ച ഹിന്ദുെഎക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
