Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഒാഫിസ്​ സംശയത്തിന്​ അതീതമാക​ണമെന്ന്​ കാനം രാജേന്ദ്രൻ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഒാഫിസ്​ സംശയത്തിന്​ അതീതമാക​ണമെന്ന്​ കാനം രാജേന്ദ്രൻ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസ്​ സംശയത്തിന്​ അതീതമാകണമെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വർണം ആരയച്ചു, ആർക്ക്​ വേണ്ടി അയച്ചു എന്നിവയാണ്​ ആദ്യം കണ്ടെത്തേണ്ടത്​. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി കുറ്റക്കാരെ ക​ണ്ടെത്തണം. 

കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ്​ സി.പി.​െഎയുടെയും ആവശ്യം. വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്​. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ​ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിക്ക്​ കത്തയക്കുകയും ചെയ്​തിരുന്നു. സോളാർ കേസും സ്വർണക്കടത്തും തമ്മിൽ വ്യത്യാസമുണ്ട്​. 

ഒാഫിസുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. സ്​പ്രിങ്ക്​ളറുമായി ബന്ധ​െപ്പട്ട വിവാദം ഉയർന്ന​േപ്പാൾ എം. ശിവശങ്കറിനെ മാറ്റണമെന്ന്​ സി.പി.​െഎ ആവശ്യപ്പെട്ടിരുന്നതാണെന്നും കാനം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendran
News Summary - Kanam Rajendran Reacts On Trivandrum Gold Smuggling Case -Kerala news
Next Story