Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വന്തം വീട്...

സ്വന്തം വീട് തല്ലിപ്പൊളിച്ച് ആരെങ്കിലും നാടകം കളിക്കുമോ -കാനം

text_fields
bookmark_border
kanam rajendran
cancel
Listen to this Article

പത്തനംതിട്ട: സ്വന്തം വീട് തല്ലിപ്പൊളിച്ച് ആരെങ്കിലും നാടകം കളിക്കുമോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരം എ.കെ.ജി സെന്ററിലെ ബോംബാക്രമണത്തോട്​ അടൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനം തകർന്നിരിക്കുന്നു. എ.കെ.ജി സെന്‍റിനുപോലും രക്ഷയില്ലെന്ന്​ പ്രചരിപ്പിക്കാൻ വേണ്ടിയാണിത്​​. മനഃപൂർവം അരാജകത്വം ഉണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്​.

കേരളത്തിൽ ക്രമസമാധാനം തകർന്നു​വെന്ന് പറയിക്കാൻ വേറെ ഒത്തിരി വഴികളുണ്ട്​. കേരളത്തിലെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട നടപടികളാണിതൊക്കെ. പാർട്ടി ഓഫിസുകൾ ആക്രമിക്കരു​തെന്ന്​ സർവകക്ഷി യോഗം നേരത്തേ എടുത്ത തീരുമാനം ലംഘിക്കപ്പെട്ടതായും കാനം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AKG CentreAKG centre attack
News Summary - Kanam Rajendran react to AKG Centre Attack
Next Story