Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.കെ.ജി സെന്‍റർ ആക്രമണം: പിന്നിൽ കോൺഗ്രസ് ആണെന്ന് പറയാനാവില്ലെന്ന് കാനം

text_fields
bookmark_border
ഇ.പി ജയരാജന്‍റെ അഭിപ്രായം വ്യക്തിപരമെന്ന് കാനം
Kanam Rajendran
cancel
Listen to this Article

തൃശൂർ: എ.കെ.ജി സെന്‍റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ആരോപണം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് കാനം പറഞ്ഞു. പ്രതികളെ പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും കാനം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ അഭിപ്രായം വ്യക്തിപരമാണ്. അതിനാലാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്. പ്രതി കോൺഗ്രസ് ആണെന്ന് ജയരാജന് അറിവുണ്ടാകും. കോൺഗ്രസ് ആണ് ആക്രമിച്ചതെന്ന് സി.പി.ഐക്ക് അറിവില്ലെന്നും കാനം പറഞ്ഞു.

രണ്ട് വർഷമായി അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസിൽ യാതൊരു തെളിവുമില്ല. കേസിൽ വാദിയും പ്രതിയുമില്ല. ഇപ്പോൾ ആരെങ്കിലും പറയുന്നത് കൊണ്ട് പുതിയ കേസ് ആവില്ല. ആരാണ് സ്വർണം അയച്ചതെന്നും ആരാണ് സ്വീകരിച്ചതെന്നും അന്വേഷിച്ച് കണ്ടെത്തുന്നില്ല. എൻ.ഐ.എ അന്വേഷിച്ചിട്ട് തെളിവില്ലാത്ത കേസാണിത്. കുറ്റാരോപിതയായ സ്ത്രീ പറഞ്ഞ് കൊണ്ട് മാത്രം കേസ് ഉയർത്തി പിടിച്ച് നടക്കേണ്ട കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanam Rajendran react to AKG Center Attack
Next Story