Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.കെ ശശിക്കെതിരായ പരാതി സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യം -കാനം
text_fieldsbookmark_border
കോഴിക്കോട്: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതി സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പെൺകുട്ടി പാർട്ടിക്കാണ് പരാതി നൽകിയത്, പൊലീസിലല്ല. പാർട്ടിതല അന്വേഷണത്തിൽ തൃപ്തനാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടനാട്ടിലെ കൃഷി സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ പറഞ്ഞത് സർക്കാർ നിലപാടല്ല. നെൽകൃഷി വർധിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്നും കാനം വ്യക്തമാക്കി.
ജലന്ധർ വിഷയത്തിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ നൽകുന്ന കാര്യം ആലോചിച്ച് മാത്രമേ പറയാനാകു. മതമേലധ്യക്ഷന്മാരായത് കൊണ്ട് ആർക്കും സർക്കാർ സൗജന്യം നൽകില്ലെന്നും കാനം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
