Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീൽ ചോദ്യം...

ജലീൽ ചോദ്യം ചെയ്യലിന്​ ഒളിച്ച്​ പോകേണ്ടിയിരുന്നില്ല -കാനം

text_fields
bookmark_border
ജലീൽ ചോദ്യം ചെയ്യലിന്​ ഒളിച്ച്​ പോകേണ്ടിയിരുന്നില്ല -കാനം
cancel

തിരുവനന്തപുരം: എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മന്ത്രി കെ.ടി ജലീൽ ഒളിച്ച്​ പോകേണ്ടിയിരുന്നില്ലെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഔദ്യോഗിക വാഹനത്തിൽ പോകാമായിരുന്നു. എന്തുകൊണ്ടാണ്​ ഒളിച്ച്​ പോയതെന്ന്​ മന്ത്രിയാണ്​ വ്യക്​തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്​ സർക്കാറിനെ സംശയ നിഴലിലാക്കാനാണ്​ ബി.ജെ.പിയുടെ ശ്രമം. അതിനൊപ്പം ചേരുകയാണ്​ കോൺഗ്രസ്​ ചെയ്യുന്നത്​. എൻ.ഐ.എ സെക്രട്ടറിയേറ്റിന്​ ചുറ്റം മാത്രമാണ്​ കറങ്ങുന്നത്​. രാജസ്ഥാനിൽ സി.ബി.ഐയെ ഉപയോഗിച്ച്​ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന്​ ആരോപണമുന്നയിച്ച കോൺഗ്രസ്​ ഇവിടെ അവർക്കൊപ്പം നിൽക്കുകയാണ്​. സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയിൽ കെ.ടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമർശനമുണ്ടായിട്ടില്ല. എൽ.ഡി.എഫിനെ അടിക്കാനുള്ള വടിയല്ല സി.പി.ഐ. ഇതുമായി ബന്ധപ്പെട്ട പുറത്ത്​ വന്ന വാർത്തകൾ സത്യമല്ല. ഇടതുനിലപാടിൽ നിന്ന്​ വ്യതിചലിക്കു​േമ്പാൾ വിമർശിക്കുന്നത്​ യുദ്ധ പ്രഖ്യാപനമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ ബി.ജെ.പി സർക്കാറിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്​. തൊഴിൽ നിയമഭേദഗതി, കാർഷിക ബിൽ എന്നിവയിലാണ്​ പ്രതിഷേധം. ഇതിനിടെയാണ്​ ബി.ജെ.പിക്കൊപ്പം ചേർന്ന്​ കോൺഗ്രസ്​ കേരളത്തിലെ ഇടതു സർക്കാറിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendranGold smuggling case
Next Story