Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രചാരണത്തിന്‍റെ വേഗം വന്ദേ ഭാരതിന് ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ

text_fields
bookmark_border
kanam rajendran, vande bharat
cancel

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനെതിരെ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രചാരണത്തിന്‍റെ വേഗം വന്ദേ ഭാരത് എക്സ്പ്രസിന് ഉണ്ടാകില്ലെന്ന് കാനം പറഞ്ഞു. ബി.ജെ.പി നേതാക്കൾ പ്രചരിപ്പിക്കുന്നത് പോലെയല്ല യാഥാർഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ രണ്ടാംവട്ട പരീക്ഷണ ഓട്ടം പുരോഗമിക്കുന്നതിനിടെയാണ് കാനത്തിന്‍റെ വിമർശനം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.20നാണ് ട്രെയിൻ രണ്ടാംവട്ട പരീക്ഷണ ഓട്ടം തുടങ്ങിയത്. കാസർകോട് വരെയായിരിക്കും വന്ദേ ഭാരതിന്‍റെ രണ്ടാംവട്ട പരീക്ഷണ ഓട്ടം. കാസർകോട് നിന്ന് ഉച്ചക്ക് തന്നെ ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തും.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 7 മണിക്കൂർ 10 മിനിട്ട് കൊണ്ട് ട്രെയിൻ ഒന്നാംവട്ട പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെ ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. തുടർന്നാണ് ട്രെയിനിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ റെയിൽവേ മന്ത്രി തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുമെന്ന് വ്യക്തമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kanam rajendran criticize speed of vande bharat express
Next Story