Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബി.ജെ.പി കേരളത്തില്‍ യാത്ര നടത്തുന്നത് ഇടതു സർക്കാറിൻെറ ജനാധിപത്യ മര്യാദ കാരണം'

text_fields
bookmark_border
Kanam Rajendran
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻെറ യാത്രകള്‍ രാജ്യവ്യാപകമായി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് കേരളത്തില്‍ യാത്രകള്‍ തടസ്സമില്ലാതെ നടത്തുന്നത് ഇടതു സര്‍ക്കാരിന്റെ ജനാധിപത്യ മര്യാദകള്‍ കാരണമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് കെ.ആര്‍.അരവിന്ദാക്ഷന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

വേങ്ങരയിലെ ജയപരാജയങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ വേങ്ങരയില്‍ ഇടതുപക്ഷമുന്നണി നില മെച്ചപ്പെടുത്തും. വെല്ലുവിളികള്‍ ഉയര്‍ന്നപ്പോഴും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന നേതാവാണ് കെ.ആര്‍ അരവിന്ദാക്ഷന്‍. സ്വന്തം നിലപാടുകളിലെ ലാഭനഷ്ടങ്ങള്‍ ഒരിക്കലും അരവിന്ദാക്ഷന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും കാനം അനുസ്മരിച്ചു.

സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ അനുസ്മരണസമ്മേളനത്തില്‍ സംബന്ധിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്ബിലാണ് സിഎംപി മുന്‍ സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അനുസ്മരണം സംഘടിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kanam rajendran on bjp jana raksha yathra -Kerala news
Next Story