അതിരപ്പിള്ളി പദ്ധതിക്കായി ചെലവിട്ട പണമെത്രയെന്ന് പരിശോധിക്കണം -കാനം രാേജന്ദ്രൻ
text_fieldsകോഴിക്കോട്: അതിരപ്പിള്ളി പദ്ധതിക്ക് ഇതുവരെ ചെലവിട്ട പണമെത്രയെന്ന് പരിശോധിക്കണമെന്നും പദ്ധതിയിൽ സി.പി.ഐക്കുള്ള വിയോജിപ്പിൽ മാറ്റമില്ലെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള ഇലക്ട്രിസിറ്റി ഒാഫിസേഴ്സ് ഫെഡറേഷൻ 15ാം സംസ്ഥാന സമ്മേളനത്തിെൻറ പ്രതിനിധി സേമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ നശിപ്പിക്കുന്ന വൈദ്യുതി പദ്ധതികൾെക്കതിരെ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സി.പി.ഐ നിലകൊള്ളും. കമ്യൂണിസ്റ്റുകാർ പരിസ്ഥിതി സംരക്ഷകരാണ്. പ്രകൃതിയെ ചൂഷണം ചെയ്യരുതെന്ന് മാർക്സ് ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. ജലവൈദ്യുതി പദ്ധതികൾക്കു പിന്നാലെ മാത്രം പോവാതെ പുതിയ സ്രോതസ്സുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. പുതിയ കാലത്ത് സൗരോർജമാണ് അഭികാമ്യം. വികസനമെന്നത് ഷോപ്പിങ് മാളോ മേൽപാലങ്ങേളാ മത്രമല്ല. ജനങ്ങളുെട അടിസ്ഥാന സൗകര്യങ്ങളാകണം വികസനത്തിെൻറ പ്രഥമ പരിഗണന.
കേരളത്തിെൻറ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇലക്ട്രിസിറ്റി െറഗുലേറ്ററി കമീഷൻ സാമൂഹിക ബാധ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ലാഭേച്ഛയോടെയാണ് പ്രവർത്തിക്കുന്നത്. വൈദ്യുതി ഉൽപാദന-വിതരണ മേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങളാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.െഎ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻറ് എസ്. വിജയൻ അധ്യക്ഷത വഹിച്ചു. സിപി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എം.പി. ഗോപകുമാർ, പി. ബാലകൃഷ്ണപ്പിള്ള, ടി. സജീന്ദ്രൻ, െക.വി. സൂരി, പി. വിജയരാഘവൻ എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ നാരായണൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, കെ.ജി. മധുകുമാർ, ടി. ശ്രീഹരി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.