Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധിക്കാൻ...

പ്രതിഷേധിക്കാൻ പോയിട്ടല്ലേ​ അടിമേടിച്ചത് -കാനം

text_fields
bookmark_border
പ്രതിഷേധിക്കാൻ പോയിട്ടല്ലേ​ അടിമേടിച്ചത് -കാനം
cancel

തിരുവനന്തപുരം: എൽദോ​ എബ്രഹാം എം.എൽ.എയെയും ജില്ലസെക്രട്ടറി കെ. രാജുവിനെയും പ്രവർത്തകരെയും പൊലീസ്​ വീടുകയറി ആക്രമിച്ചതല്ലെന്നും തങ്ങൾ പ്രതിഷേധിക്കാൻ പോയിട്ടല്ലേ​ അടിമേടിച്ചതെന്നും സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു സമരമുഖത്ത്​ അങ്ങനെ സംഭവിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്ക ുശേഷം മാധ്യമപ്രവർത്തകരോടായിരുന്നു കാനത്തി​​​െൻറ പ്രതികരണം.

വിമർശിക്കുന്നവർക്ക്​ വിമർശിക്കാൻ അവകാശമ ുണ്ട്​. പാർട്ടി പ്രവർത്തകർ​െക്കതിരെ അക്രമം ഉണ്ടായതിൽ സി.പി.​െഎ ചെയ്യേണ്ടത്​ കൃത്യമായി ചെയ്​തു. അതി​​​െൻറ അടിസ ്ഥാനത്തിലാണ്​ കലക്​ടറോട്​ റിപ്പോർട്ട്​ തേടിയത്​. അതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കാം. മാധ്യമങ്ങളുടെ ട്യൂണിന്​ അനുസരിച്ച്​ തുള്ളുന്ന പാർട്ടിയല്ല സി.പി.​െഎ. ഒരു സർക്കാറി​​​െൻറ ഭാഗമായതിനാൽ​ ബാലൻസ്​ ചെയ്​ത്​ മാത്രമേ ഞങ്ങൾക്ക്​ പ്രവർത്തിക്കാനാവൂ. കെ.ഇ. ഇസ്​മയിൽ ശക്തമായി പ്രതികരിച്ച കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ തനിക്ക്​ ഇങ്ങ​െനയേ പ്രതികരിക്കാൻ പറ്റൂവെന്നായിരുന്നു​ കാനത്തി​​​െൻറ മറുപടി.

​െഎ.ജി ഒാഫിസ്​ മാർച്ച്​ പ്രാദേശികമായി തീരുമാനിച്ച കാര്യമാണ്​. പ്രതിപക്ഷകക്ഷികൾക്ക്​ മാത്രമല്ല, എല്ലാവർക്കും പൊലീസിന്​ തെറ്റുപറ്റിയാൽ ചൂണ്ടിക്കാണിക്കാം. പൊലീസ്​ ചെയ്യുന്ന എല്ലാക്കാര്യത്തെയും സർക്കാർ പിന്തുണക്കാറില്ല. അങ്ങനെയെങ്കിൽ ഉരുട്ടിക്കൊലയിൽ പൊലീസി​െനതിരെ എന്തിന്​ കേ​െസടുത്തു. ഉമ്മൻ ചാണ്ടി സർക്കാറി​​​െൻറ കാലത്ത്​ ഒരു ജുഡീഷ്യൽ ​അന്വേഷണത്തിന്​ എത്ര ലക്ഷം ആളുകൾക്ക്​ വഴിയിൽ ഇറങ്ങേണ്ടിവന്നു. ഇപ്പോൾ അതൊന്നും വേണ്ടിവന്നില്ലല്ലോ. പക്ഷേ, മാധ്യമങ്ങൾ അതൊന്നും കാണില്ല. എം.എൽ.എയെ തിരിച്ചറിഞ്ഞില്ലേയെന്നും എന്തിന്​ തല്ലിയെന്നും​ തന്നോടല്ല, സെൻട്രൽ പൊലീസ്​ സ്​റ്റേഷൻ എസ്​.​െഎയോട്​ ചോദിക്കണം. സമരം അക്രമത്തിലെത്തിയാൽ പൊലീസ്​ അടിക്കുമെന്ന്​ മന്ത്രിസഭയോഗത്തിൽ താൻ പറ​െഞ്ഞന്ന വാർത്ത എ.കെ. ബാലൻ ബുധനാഴ്​ചതന്നെ നി​േഷധി​െച്ചന്നും കാനം പറഞ്ഞു.

കാനത്തി​െൻറ അറിവോടെയെന്ന് പി. രാജു; അസ്വാഭാവികതയില്ലെന്ന് എൽദോ എബ്രഹാം
കൊച്ചി/മൂവാറ്റുപുഴ: ഞാറക്കല്‍ സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര‍​​െൻറ അറിവോടെയെന്ന് എറണാകുളം ജില്ല സെക്രട്ടറി പി. രാജു. കാനം നടത്തിയ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. വെള്ളിയാഴ്ച കാര്യങ്ങള്‍ നേരില്‍ക്കണ്ട്​ ​േബാധ്യപ്പെടുത്തുമെന്നും രാജു പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല, അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടാണെന്ന കാനത്തി​​െൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാജു.

കാനം പറഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു എൽദോ എബ്രഹാം എം.എൽ.എയുടെ പ്രതികരണം. സമരമുഖത്താവുമ്പോൾ ചിലപ്പോൾ ലാത്തിയടിയുണ്ടാവും, ഇതിൽ വേറെ അർഥം കാണേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ഉദ്ദേശിച്ചതെന്ന് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രസ്താവനയിൽ മറ്റ്​ വ്യാഖ്യാനങ്ങളൊന്നും വേണ്ടെന്നും സമരത്തെ കാനം തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newscpi keralamalayalam news
News Summary - kanam rajendran against police-kerala news
Next Story