Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടനെ ഇടതുമുന്നണിയിലെടുക്കില്ല- കാനം രാജേന്ദ്രൻ

text_fields
bookmark_border
ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കില്ല. അവരുടെ വെന്റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടനെ ഇടതുമുന്നണിയിലെടുക്കില്ല- കാനം രാജേന്ദ്രൻ
cancel

തിരുവനന്തപുരം: കൃത്യമായ നയങ്ങളുടേയും പരിപാടികളുടേയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണ് എൽ.ഡി.എഫ്. അതുകൊ‍ണ്ടുതന്നെ ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടൻ മുന്നണിയിൽ കയറ്റാൻ ആവില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ്. കെ മാണി പക്ഷത്തെ എൽ.ഡി.എഫിൽ എടുക്കുമോയെന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വ്യത്യാസമുണ്ട്. ഈ മുന്നണിക്ക് ഇടതുപക്ഷ സ്വഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കില്ല. അവരുടെ വെന്റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ നയങ്ങൾ അംഗീകരിച്ചുകൊണ്ട് വന്നാൽ കയറ്റുമോയെന്ന ചോദ്യത്തിന് അതു ബോധ്യപ്പെടേണ്ടേ എന്നായിരുന്നു ഉത്തരം. ജോസ് കെ.മാണി വിഭാഗത്തിന്റെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story