Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗ്രഹങ്ങൾക്ക് ലൈസൻസില്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാം -കോൺഗ്രസിനെ പരിഹസിച്ച് കാനം

text_fields
bookmark_border
Kanam Rajendran
cancel
Listen to this Article

തിരുവനന്തപുരം: ആഗ്രഹങ്ങൾക്ക് ലൈസൻസില്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസ് ചിന്തൻ ശിബിർ പ്രഖ്യാപനത്തെ കുറിച്ച ചോദ്യത്തിനായിരുന്നു പരിഹാസം കലർന്ന മറുപടി.

സി.പി.ഐക്ക് എതിർപ്പുള്ള ഒരു പാർട്ടിയും ഇടതുമുന്നണിയിലില്ല. ഇടതുമുന്നണിയിൽ എല്ലാ പാർട്ടികൾക്കും തുല്യപ്രാധാന്യമുണ്ട്. തങ്ങളുടെ ജില്ല സമ്മേളനത്തിൽ വിമർശനം ഉയരുന്നത് സ്വാഭാവികമാണ്. ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanam mocks Congress
Next Story