Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കസ്റ്റഡി മരണത്തിൽ റൂറൽ എസ്.പിയുടെ പങ്ക് അന്വേഷിക്കണം -കാനം
text_fieldsbookmark_border
തിരുവനന്തപുരം: വരാപ്പുഴയിലെ കസ്റ്റഡി മരണം പൊലീസ് നയത്തിന് വിരുദ്ധമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് ആക്ടിന് വിരുദ്ധമായണ് എസ്.പി റൂറൽ ടൈഗർ ഫോഴ്സിന് രൂപം നൽകിയത്. കേസിൽ റൂറൽ എസ്.പിയുടെ പങ്ക് അന്വേഷിക്കണം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കണമെന്നും കാനം ആവശ്യപ്പെട്ടു.
ഇടത്പക്ഷ മത നിരപേക്ഷ സംഘടനകളുമായി കൂട്ട് കൂടും. മതേതര പാർട്ടി എന്നാൽ കോൺഗ്രസ് മാത്രമല്ല. സി.പി.ഐ പ്രമേയത്തിൽ കോൺഗ്രസ് എന്ന വാക്കില്ലെന്നും കാനം വ്യക്ത്യമാക്കി. സി.പി.എം പ്രമേയം യാഥാർഥ്യ ബോധമുള്ളതാണെന്നും വർത്തമാന കാല സാഹചര്യം ഉൾക്കൊണ്ടാണ് പ്രമേയത്തിൽ ഭേദഗതി വരുത്തിയതെന്നും കാനം പറഞ്ഞു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
