കൈപിടിച്ച് കാനവും ജോസ്.കെ.മാണിയും
text_fieldsകേന്ദ്രസർക്കാറിെനതിരെ എൽ.ഡി.എഫ് കോട്ടയത്ത് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുന്നണിപ്രവേശം നേടിയ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എം.പിയെ ഹസ്തദാനം ചെയ്ത് വേദിയിലേക്ക് സ്വീകരിക്കുന്നു
കോട്ടയം: രണ്ടാംകക്ഷി തർക്കത്തിനിടെ എൽ.ഡി.എഫ് സമരവേദിയിൽ ഒന്നിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജോസ്.കെ.മാണിയും.
എൽ.ഡി.എഫ് നേതൃത്വത്തിൽ കോട്ടയത്ത് നടന്ന ജനകീയ പ്രതിരോധത്തിലാണ് ഇരുവരും പെങ്കടുത്തത്. ഘടകകക്ഷിയായ ശേഷമുള്ള ജോസ്.കെ.മാണിയുടെ ആദ്യ എൽ.ഡി.എഫ് പൊതുപരിപാടി കൂടിയായിരുന്നു ഇത്. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന പരിപാടിയിലേക്ക് ആദ്യം കാനമാണ് എത്തിയത്. അൽപം കഴിഞ്ഞെത്തിയ ജോസിനെ കാനം എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. കൈെകാടുത്ത ഇരുവരും സൗഹൃദസംഭാഷണവും നടത്തി.
സി.പി.ഐയോട് മത്സരിക്കാൻ കേരള കോൺഗ്രസായിട്ടിെല്ലന്ന് കഴിഞ്ഞദിവസം പറഞ്ഞ കാനം, സി.പി.ഐയാണ് രണ്ടാമത്തെ വലിയ കക്ഷിയെന്നും അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇതുവരും പൊതുവേദിയിൽ എത്തിയത്. പ്രസംഗത്തിൽ കാനം ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ എടുത്തുപറഞ്ഞ ജോസ്.കെ.മാണി ഒന്നിലധികം തവണ അദ്ദേഹത്തിെൻറ പേര് പരാമർശിക്കുകയും ചെയ്തു.

