Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാന്യത ലംഘിച്ചത് ഗവർണറാണ്; ചാൻസ്ലർ പദവിയിൽ നിന്ന് മാറ്റാൻ നിർബന്ധിക്കരുതെന്ന് കാനം
text_fieldsbookmark_border
വി.സി നിയമന വിവാദത്തിൽ മാന്യത ലംഘിച്ചത് ഗവർണറാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ പദവി ഒരു അനാവശ്യ ആർഭാടമാണെന്ന് കരുതുന്ന പാർട്ടിയുടെ ഭാരവാഹിയാണ് താനെന്നും കാനം പറഞ്ഞു. അതുകൊണ്ടു തന്നെ ആ പദവിയിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളെയും അങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറും ഗവർണറും തമ്മിൽ പല കാര്യങ്ങളിലും ആശയ വിനിമയം നടത്താറുണ്ട്. അത് പരസ്യമാക്കാറില്ല. അത് പരസ്യമാക്കി മാന്യത ലംഘിച്ചത് ഗവർണറാണ്.
ചാൻസ്ലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ എൽ.ഡി.എഫ് തീരുമാനിച്ചിട്ടില്ല. ചാൻസ്ലർ പദവിയിൽ നിന്ന് മാറ്റാൻ നിർബന്ധിക്കരുതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

