Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്; 'ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു'

text_fields
bookmark_border
Perampra Mata Kala Kendra
cancel
camera_alt

സ്വാഗത ഗാനത്തിലെ വിവാദ ദൃശ്യം, ഇൻസൈറ്റിൽ കനകദാസ്

സംസ്ഥാന സസ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. തന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നു. ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ നിന്നും കാര്യങ്ങൾ മനസിലാകുമ​ല്ലോ. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാകാൻ കാരണം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയായിരിക്കാമെന്ന് കരുതുന്നു.

കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂർവ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. താൻ സംഘിയല്ല കൂടുതൽ അടുപ്പം സിപിഎം നേതാക്കളുമായാണ്. എം.എ ബേബിയുൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം പാർട്ടി കോൺഗ്രസ്സിലുൾപ്പെടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ ഭയമില്ല എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറയുന്നു. കലാജീവിതത്തിലെ ആദ്യ അനുഭവമാണിത്. സി.പി.എമ്മുമായാണ് കൂടുതൽ ബന്ധം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanakadas, director of Perampra Mata Kala Kendra, said there was a threat to his life
Next Story