വയനാട്ടിൽ കാടിന് തീയിട്ടയാൾ പിടിയിൽ; കത്തിനശിച്ചത് 10 ഹെക്ടറിലധികം പുൽമേട്
text_fieldsകൽപറ്റ:വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് വനം വകുപ്പിന്റെ പിടിയിലായത്. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
10 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് മലയുടെ ഏറ്റവും മുകൾ ഭാഗത്ത് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനയും വനംവകുപ്പും ചേർന്ന് തീ അണച്ചത്. ഫയർ ബീറ്റുപയോഗിച്ചാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതെന്നു അഗ്നിരക്ഷാനിലയം അധികൃതർ പറഞ്ഞിരുന്നു.
ഇയാൾ എന്തിനാണ് തീ ഇട്ടതെന്ന കാര്യത്തിൽ ഇതുവരെ പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

