Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.സി. കമറുദ്ദീൻ...

എം.സി. കമറുദ്ദീൻ എം.എൽ.എക്ക്​ ജാമ്യം; ഉടൻ പുറത്തിറങ്ങും

text_fields
bookmark_border
എം.സി. കമറുദ്ദീൻ എം.എൽ.എക്ക്​ ജാമ്യം; ഉടൻ പുറത്തിറങ്ങും
cancel

കാസർകോട്​: ഫാഷൻ ഗോൾഡ്​ തട്ടിപ്പ്​ കേസിൽ ജയിലിൽ കഴിയുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന്​​ മുഴുവൻ കേസുകളിലും ജാമ്യം. ഇന്നലെ ആറെണ്ണത്തിൽക്കൂടി ഹോസ്​ദുർഗ്​ ഒന്നാം ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി (ഒന്ന്​)യിൽനിന്ന്​ ജാമ്യം ലഭിച്ചതോടെ അദ്ദേഹം പ്രതിയായ 148 കേസുകളിലും​ ജാമ്യമായി​. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഖമറുദ്ദീന്​ ചില ​േകാടതി നടപടിക്രമങ്ങൾകൂടി ബാക്കിയുള്ളതിനാൽ അവയെല്ലാം പൂർത്തീകരിച്ച്​ വ്യാഴാഴ്​ച പുറത്തിറങ്ങിയേക്കുമെന്ന് ​അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. വിനോദ്​കുമാർ പറഞ്ഞു.

ജാമ്യവ്യവസ്​ഥയനുസരിച്ച്​, അദ്ദേഹം പ്രതിയായ കേസുകളുള്ള പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ പ്രവേശിക്കാൻ പാടില്ല. ചന്തേര, പയ്യന്നൂർ, കാസർകോട്​, ബേക്കൽ, കാഞ്ഞങ്ങാട്​ സ്​റ്റേഷൻ പരിധികളിൽ കേസുകളുണ്ട്​. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രവേശിക്കാം. കേസിൽ നാലു പ്രതികളാണുള്ളത്​. സ്​ഥാപനത്തി​െൻറ മാനേജിങ്​ ഡയറക്​ടർ പൂക്കോയ തങ്ങളാണ് മുഖ്യപ്രതി​. കേസന്വേഷിക്കാൻ പ്രത്യേക ​അന്വേഷണ സംഘത്തെയാണ്​ സർക്കാർ നിയോഗിച്ചത്​. എന്നാൽ, ഖമറുദ്ദീ​െൻറ അറസ്​റ്റോടെ അന്വേഷണം നിലച്ച നിലയിലായി. പൂക്കോയ തങ്ങളുടെ മകൻ ഇഷാം, ജനറൽ മാനേജർ സൈനുൽ ആബിദ്​ എന്നിവരെല്ലാം അറസ്​റ്റിനു പുറത്തായി.

മഞ്ചേശ്വരത്ത്​ സ്​ഥാനാർഥിയെ നിർണയിക്കുന്ന അവസരത്തിലാണ്​ ഖമറുദ്ദീൻ ജയിലിൽ നിന്നും ഇറങ്ങുന്നത്. മുസ്​ലിം ലീഗ്​ ജില്ല പ്രസിഡൻറ്, യു.ഡി.എഫ്​ ജില്ല ചെയർമാൻ സ്​ഥാനങ്ങൾ അദ്ദേഹത്തിൽനിന്ന്​ എടുത്തുമാറ്റിയിരുന്നു. അതേസമയം, രക്​തസാക്ഷി പരിവേഷത്തിൽ ഖമറുദ്ദീനെ അവതരിപ്പിക്കണമെന്ന വാദം ലീഗിൽ ശക്​തമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MC Kamarudheenfashion gold
Next Story