Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളാ പൊലീസിന്​ എ​െൻറ...

കേരളാ പൊലീസിന്​ എ​െൻറ സല്യൂട്ട്​; സംഗീത വിഡിയോയെ അഭിനന്ദിച്ച്​ കമൽഹാസൻ

text_fields
bookmark_border
kamal-hassan-salutes-kerala-police
cancel

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്​തമായ സാന്നിധ്യമായ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും മക്ക ൾ നീതി മയ്യം തലവനുമായ കമൽ ഹാസൻ. കേരള പൊലീസ് തയാറാക്കിയ ‘നിര്‍ഭയം’ എന്ന സംഗീത വിഡിയോയെ എടുത്തുപറഞ്ഞായിരുന്നു നട ​​െൻറ പ്രശംസ. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമാകുന്ന ഗാനമാണ്​ കേരള പൊലീസ്​ തയ ാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ്​ ഉദ്യോഗസ്ഥർ തന്നെ സംവിധാനം ചെയ്​ത വിഡിയോയിൽ പാട്ട്​ പാടിയിരിക്കുന്നതും ഒരു പൊലീസുകാരനാണ്​. ചില ഉയർന്ന റാങ്കിലുള്ള പൊലീസുകാരും വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്​. ഞങ്ങൾ മുട്ടുമടക്കില്ല... കോവിഡ്​ 19നോട്​ ഞങ്ങൾ പരാജയപ്പെടില്ല എന്നിങ്ങനെയാണ്​ പാട്ടി​​െൻറ വരികൾ.

ഗംഭീരം.. കാക്കി ധരിച്ചയാളാണ്​ പാട്ട്​ പാടുന്നത്​ എന്നതിൽ വളരെ സന്തോഷം. ലളിതവും ചിന്തനീയവുമായി ഇത്തരം ആശയങ്ങളുമായി വന്നതിന്​ പൊലീസ്​ സേനയിലെ ഉന്നതരെ ഞാൻ അഭിനന്ദിക്കുന്നു. എ​​െൻറ സല്യൂട്ട്​. കമൽ ഹാസൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസൻ അഭിനന്ദിച്ചത്.

കമലി​​െൻറ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചിട്ടുണ്ട്​. നട​​െൻറ സന്ദേശം കേരള പൊലീസിലെ ഓരോ അംഗത്തിനും ആത്മവിശ്വാസം പകരുന്നതാണെന്ന്​ അദ്ദേഹം പറഞ്ഞു. ബെഹ്‌റയുടെ കത്ത് കമലി​​െൻറ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassankerala policekerala newskamal haasan
News Summary - kamal-hassan-salutes-kerala-police-kerala news
Next Story