കമൽഹാസന്‍റെ 'വിക്രം' ജൂൺ മൂന്നിന് തിയറ്ററുകളിലെത്തും
text_fieldsചെന്നൈ: കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'വിക്രം' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
വിക്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോയും കമല്‍ഹാസന്‍ പങ്കുവെച്ചിട്ടുണ്ട്. പലതവണ പല കാരണങ്ങളാൽ 'വിക്രം ഷൂട്ടിങ് നീണ്ടുപോയിരുന്നു. ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇന്ത്യൻ 2വിന് ശേഷം കമൽഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു ആക്ഷൻ- പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് വിക്രം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങൾ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

