ഭാര്യയെ വംശീയമായി അധിക്ഷേപിച്ച എസ്.ഐക്കെതിരെ കമല്‍ സി. ചവറയുടെ പരാതി
text_fieldsകോഴിക്കോട്: രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന് കമല്‍ സി. ചവറ, കരുനാഗപ്പള്ളി എസ്.ഐക്കെതിരെ പരാതിനല്‍കി. തന്‍െറ ഭാര്യ പത്മപ്രിയയെ വംശീയമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമീഷനും സംസ്ഥാന പൊലീസ് കംപ്ളയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയത്.
സ്റ്റേഷനില്‍ മൊഴിയെടുക്കുന്നതിനിടെ ആദിവാസിയുടെ കൂടെ കിടന്നവനെന്ന് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് ചുമത്താവുന്ന കുറ്റമാണ് എസ്.ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്. തനിക്കെതിരെ സ്വമേധയാ കേസെടുത്തെന്നാണ് എസ്.ഐ പറഞ്ഞത്. എന്നാല്‍, എസ്.ഐക്കെതിരെയുള്ള ആരോപണം പല മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടും ആരും സ്വമേധയാ കേസെടുത്തില്ളെന്നും കമല്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
