Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്രാട ദിനത്തിൽ 'ബൈത്തുറഹ്മയിൽ' പാല് കാച്ചി കല്യാണിയമ്മ; സാക്ഷിയായി മുനവ്വറലി തങ്ങൾ

text_fields
bookmark_border
ഉത്രാട ദിനത്തിൽ ബൈത്തുറഹ്മയിൽ പാല് കാച്ചി കല്യാണിയമ്മ; സാക്ഷിയായി മുനവ്വറലി തങ്ങൾ
cancel

ഉത്രാട ദിനത്തിൽ 'ബൈത്തുറഹ്മ' വീട്ടിൽ പാലുകാച്ചി കല്യാണിയമ്മ പുതിയ വീടിന്റെ തണലിലേക്ക് കടന്നു. സാക്ഷിയായി മുനവ്വറലി തങ്ങളും. മുസ്ലിം ലീഗ് കമ്മിറ്റി നിർധനർക്ക് വെച്ചുനൽകുന്ന വീടുകളാണ് ബൈത്തുറഹ്മ. ഇതിനകം നൂറുകണക്കിന് വീടുകളാണ് ലീഗ് വെച്ചുനൽകിയത്. കല്യാണിയമ്മയുടെ വീടിന്റെ ഉദ്ഘാടനം സംബന്ധിച്ച് മുനവ്വറലി തങ്ങൾ തന്നെയാണ് ഫേസ്ബുക്കിൽ വിവരം പങ്കുവെച്ചത്.

അദ്ദേഹത്തി​​​ന്റെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:

ഇന്ന് ഉത്രാട ദിനത്തിൽ പുൽപറ്റ പഞ്ചായത്ത്‌ രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കല്യാണിയമ്മക്ക് ഓണ സമ്മാനമായി നൽകിയത് മനോഹരമായൊരു വീടാണ്. ആരോരുമില്ലാത്ത തളിയാരിലെ കല്ല്യാണിയമ്മയുടെ കുടുംബത്തിന് വാർഡ് കമ്മിറ്റി നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽ ദാനം നിർവഹിച്ചു. ഓണത്തിന്റെ ഈയൊരു സന്തോഷ നാളുകളിൽ സാഹോദര്യത്തിന്റെ മറ്റൊരു അദ്ധ്യായം രചിക്കുകയാണ് ഇവിടുത്തെ ഒരുപറ്റം ജനങ്ങൾ. ഈയൊരു സ്നേഹ സമ്മാനം നൽകാൻ മുന്നോട്ടുവന്ന എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalyaniamma in 'Baithurahma' on Uthrada Day; Munawvarali Thangal as witness
Next Story