വയനാട്ടിലെ ആദ്യകാല അധ്യാപിക കല്ല്യാണി ടീച്ചര്‍ അന്തരിച്ചു
text_fieldsആലഞ്ചേരി: വയനാട്ടിലെ ആദ്യകാല അധ്യാപിക വെള്ളമുണ്ട രാധാകൃഷ്ണ മന്ദിരത്തില്‍ കല്ല്യാണി ടീച്ചര്‍ (92) അന്തരിച്ചു. 1930ല്‍ സ്ഥാപിതമായ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ മൂന്നര പതിറ്റാണ്ടോളം അധ്യാപികയായിരുന്നു. 1982ല്‍ വിദ്യാലയത്തിന്‍റെ പടിയിറങ്ങുമ്പോഴേക്കും അധ്യാപനം എന്ന മഹനീയ ജീവിതത്തിന്റെ നന്മകളെല്ലാം ഈ ഗുരുനാഥയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നു.പിന്നീട് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
2001ല്‍ 75മത്തെ വയസില്‍ അഭയ ചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന് കല്ല്യാണി ടീച്ചര്‍ രൂപം നല്‍കി. നാലാം മൈലിനടുത്ത് തണല്‍ എന്ന വൃദ്ധസദനം ഇതോടെ ഉയര്‍ന്നു വന്നു. നാലു വര്‍ഷം കൊണ്ട് 50ലധികം അന്തേവാസികള്‍ ടീച്ചറുടെ ഈ തണലിലില്‍ അഭയം തേടിയെത്തി.
മക്കൾ: ഭാനുമതി, അഡ്വ. എം. വേണുഗോപാല്‍, പരേതനായ രാധാകൃഷ്ണന്‍, ജയരാജ്, ഗീത ബേബി സുധ, രാധാമണി. മരുമക്കള്‍: സുഭാഷ്, മംഗലശ്ശേരി ശ്രീധരന്‍, ബാലകൃഷ്ണന്‍, ജയരാജന്‍, വിദ്യുത് കുമാര്‍, രാജലക്ഷ്മി, ലളിത. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആലഞ്ചേരിയിലെ തറവാട്ട് വീട്ടില്‍. പൊതുദര്‍ശനം മുണ്ടയ്ക്കല്‍ തറവാട്ടില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
