Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണി പ്രിയദർശൻ ​​​ഇംപെക്സ് ബ്രാൻഡ് അംബാസഡർ

text_fields
bookmark_border
Kalyani Priyadarshan
cancel
Listen to this Article

പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക്, ബ്രാൻഡായ ഇംപെക്‌സിന്റെ കിച്ചന്‍ അപ്ലയൻസസ് വിഭാഗത്തിന്‍റെ ബ്രാൻഡ് അംബാസഡറായി നടി കല്യാണി പ്രിയദർശനെ നിയമിച്ചു. 2022-2024 വർഷങ്ങളിലേക്കാണ് കരാർ. ജുനൈദ് സി (ഡയറക്ടർ, ഇംപെക്‌സ്), നിശാന്ത് ഹബാഷ് (മാർക്കറ്റിങ് മാനേജർ, ഇംപെക്‌സ്) എന്നിവരുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്ന ഔദ്യോഗിക പരിപാടിയിലായിരുന്നു കരാർ ഒപ്പിട്ടത്.

ഇംപെക്‌സ് അവരുടെ സമകാലികവും നൂതനവും സ്റ്റൈലിഷും ആയ വീട്ടുപകരണങ്ങളിലൂടെയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുകയാണ്. സ്‌നേഹം, പരിചരണം, പ്രസരിപ്പ് എന്നീ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ, ഇംപെക്‌സിന്റെ പുതിയ മുഖമായി ആരെയാണ് പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു. നടി കല്യാണി പ്രിയദർശന് ബ്രാൻഡിന്റെ പ്രധാന തത്ത്വങ്ങളുമായി ഒരുപാട് സാമ്യമുണ്ടെന്ന് ഇംപെക്‌സ് വിശ്വസിക്കുന്നു. ബ്രാൻഡ് ഉയർത്തുന്ന മൂല്യങ്ങളും സമൂഹത്തിൽ അവർക്കുള്ള പ്രതിച്ഛായയും തമ്മിലുള്ള സമന്വയം ശ്രദ്ധേയമാണെന്നും ജുനൈദ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalyani Priyadarshan is Impex Brand Ambassador
Next Story