അഗ്രഹാരത്തിൽ ഉത്സവമായി; തേരിന് കൊടിയേറി
text_fieldsപാലക്കാട്: സംസ്ഥാനത്തെ വലിയ അഗ്രഹാര സമുച്ചയങ്ങളിലൊന്നായ കൽപാത്തിയിൽ മൂന്ന് ദിനം നീളുന്ന രഥോത്സവത്തിന് കൊടിയേറി. പൈതൃക ഗ്രാമമായ കൽപാത്തിയിലെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രാവിലെ ഒമ്പതിനും പത്തരക്കുമിടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു ആചാര തികവോെട കൊടിയേറ്റം നടന്നത്.
പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റ് നടന്നു.
കൊടിയേറിയതോടെ രഥപ്രയാണ ദിനം വരെ രാത്രിയിൽ ഗ്രാമദേവതയുടെ പ്രദക്ഷിണം നടക്കും. നവംബർ 14 മുതൽ 16 വരെയാണ് ഇത്തവണത്തെ രഥോത്സവം. രഥോത്സവത്തിെൻറ മുന്നോടിയായി ടൂറിസം പ്രമോഷൻ കൗൺസിലിെൻറ സഹകരണത്തോെട സംഗീതോത്സവത്തിനും ബുധനാഴ്ച സന്ധ്യക്ക് തുടക്കം കുറിച്ചു. ചാത്തപുരം മണി അയ്യർ റോഡിലെ പ്രത്യേക വേദിയിലാണ് സംഗീതോത്സവം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
