ആളാരവം സാക്ഷി; സംഗമ നിർവൃതിയിൽ കൽപാത്തി
text_fieldsപാലക്കാട്: ദശാംഗധൂമത്തിെൻറ പൂജാപരിമളം വഴിഞ്ഞ അലങ്കാരത്തേരുകളിലെ ചെറുവാതില ുകൾക്കകത്തുനിന്ന് ഉത്സവമൂർത്തികൾ പരസ്പരം കൺപാർത്തതോടെ ഒരുവട്ടം കൂടി കൽപ ാത്തി, ദേവസംഗമത്തിെൻറ നിർവൃതിയിലലിഞ്ഞു. കുങ്കുമവർണമണിഞ്ഞ അന്തിമാനത്തിന് കീ ഴെ ഒഴുകിയെത്തിയ ആളാരവത്തെ സാക്ഷിനിർത്തി മന്ദംവിരിഞ്ഞ ഇൗ വിസ്മയക്കാഴ്ചയോടെ മ ൂന്നുനാൾ നീണ്ട അഗ്രഹാരത്തേരുത്സവത്തിന് പ്രൗഢസമാപനമായി.
രണ്ട് നാളുകളിലെ തേരോട്ടത്തിൽ മതിമറന്ന തമിഴ് ബ്രാഹ്മണ ഭവനങ്ങൾ നാമസങ്കീർത്തന ശീലുകൾ കേട്ടുണർന്ന സംഗമദിന പ്രഭാതത്തിൽ രണ്ട് രഥാരോഹണങ്ങൾ കൂടി അരങ്ങേറി. പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാളുടെയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെയും തേരുകളാണ് സമാപനദിവസം പ്രയാണത്തിനെത്തിയത്. ഇതോടെ ആറ് ദേവരഥങ്ങൾ ഗ്രാമവീഥികൾക്ക് ചൈതന്യമായി.
വൈകീട്ട് നാലോടെ വിശാലാക്ഷി സമേത വിശ്വനാഥസ്വാമിയുടെയും പരിവാര ദേവതകളുടെയും രഥങ്ങൾ ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്ര പരിസരത്തുനിന്ന് പ്രയാണം പുനരാരംഭിച്ചു. ഇതിന് പിന്നാലെയായിരുന്നു ചാത്തപുരം, പഴയ കൽപാത്തി തേരുകൾ ഉരുണ്ടത്. ഇവ കുണ്ടമ്പലത്തിന് മുന്നിലെ തേരുമുട്ടിയിൽ എത്തുേമ്പാഴേക്കും മന്തക്കര ഗണപതിയുടെ രഥം പ്രയാണം തുടങ്ങി. ആഭരണങ്ങളും സപ്തവർണ തൊങ്ങലുകളുംകൊണ്ട് അലങ്കരിച്ച രഥങ്ങളുടെ എണ്ണം ആറായപ്പോൾ പ്രസിദ്ധമായ ദേവസംഗമത്തിന് മുഹൂർത്തമായി. ഇൗസമയം, ജനം അഗ്രഹാരവീഥിയിൽ തിങ്ങിനിറഞ്ഞിരുന്നു.
സംഗമശേഷം ഉത്സവമൂർത്തികളെ പുറത്തേക്കെഴുന്നള്ളിച്ചു. പല്ലക്ക് കച്ചേരിയുടെ അകമ്പടിയോടെ രാത്രി ഗ്രാമപ്രദക്ഷിണവുമുണ്ടായി. ജനത്തിരക്ക് കണക്കിലെടുത്ത് കൽപാത്തിയിലേക്ക് ശനിയാഴ്ച രാവിലെ മുതൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ജില്ല പൊലീസ് സൂപ്രണ്ടിെൻറ നേതൃത്വത്തിൽ 300ഒാളം വരുന്ന സംഘം സുരക്ഷയും ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
