കലോൽസവത്തിന് പതാക ഉയർന്നു
text_fieldsതൃശൂർ: മൂന്ന് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയും ആദ്യമായി പൊതുജനങ്ങളെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി സമഗ്ര ഇൻഷുറൻസ് കവറേജ് ഏർെപ്പടുത്തുകയും ചെയ്ത 58ാമത് കേരള സ്കൂൾ കലോത്സവം കൊടിയേറി. ശനിയാഴ്ച 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായാണ് കലോത്സവത്തെ കാണുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് വാർത്തസേമ്മളനത്തിൽ പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീന്, വി.എസ്. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്, കെ.വി. അബ്ദുൽ ഖാദര്‍ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കലക്ടര്‍ ഡോ.എ. കൗശിഗന്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
