ഷീന ഇക്കുറിയും പറന്നെത്തി
text_fieldsകഴിഞ്ഞ 18 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവ സദസ്സുകളിൽ നിറ സാന്നിധ്യമാണ് ബഹ്റൈനിലെ അറിയപ്പെടുന്ന നൃത്താധ്യപികയും പ്രവാസിയുമായ ഷീന ചന്ദ്രദാസ്. ഇക്കുറിയും അവർ പറന്നെത്തി, കാഞ്ഞങ്ങാട്ടെ കലാമാമാങ്കം കാണാൻ. തുടർച്ചയായി 18 വർഷമാണ് പ്രവാസ ജീവിതത്തിെൻറ തിരക്കുകൾ മാറ്റിവെച്ച് അവർ മത്സരങ്ങൾ ആസ്വദിക്കാനെത്തുന്നത്.
കലോത്സവം ഇവരുടെ ജീവിതത്തിെൻറ ഭാഗമായി മാറിയിട്ടുണ്ട്. മുൻവർഷങ്ങളിലെല്ലാം കൂട്ടിനായി അമ്മയാണ് ഇവർക്കൊപ്പമെത്തിയിരുന്നത്. എന്നാൽ, ഇക്കുറി മക്കളാണ് ഒപ്പം പോന്നത്. നൃത്തയിനങ്ങളാണ് ഷീന പതിവായി കാണുക. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നൃത്ത മത്സരങ്ങൾ നിലവാരം കുറച്ച് കുറഞ്ഞിരുന്നെങ്കിലും ഇത്തവണ മികച്ച പ്രകടനങ്ങളുണ്ടായെന്ന് ഇവർ പറയുന്നു.
ഹൈസ്കൂളിന്റെയും ഹയർ സെക്കൻഡറിയുടെയും മത്സരങ്ങൾ ഒരേ സമയം നടക്കുന്നതിനാൽ ചില മത്സരങ്ങൾ നഷ്ടമാവുമെന്ന സങ്കടവും ഇവർക്കുണ്ട്. വിദേശത്തും നാട്ടിലും വിവിധ പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഷീന. വിവിധ പരസ്യങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കലോത്സവ മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം തിങ്കളാഴ്ച ഷീന ബഹ്റൈനിലേക്ക് പറക്കും. വീണ്ടും അടുത്ത കലോത്സവത്തിന് നാട്ടിലെത്താമെന്ന പ്രതീക്ഷേയാടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
