അതിപുണ്യമീ ജന്മം

Sun, 12/01/2019 - 12:29
sajesh-s-nair
സ​ജേ​ഷ് എ​സ്.​നാ​യ​ർ ത​െൻറ ശി​ഷ്യ​ക​ളാ​യ ഏ​ക്ത സു​നി​ൽ, തേ​ജ സു​നി​ൽ എ​ന്നി​വ​രോ​ടൊ​പ്പം

മു​പ്പ​തോ​ളം മ​ത്സ​രാ​ർ​ഥി​ക​ളു​ള്ള  ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ച്ചി​പ്പു​ടി മ​ത്സ​ര​ത്തി​ന് റെ​ക്കോ​ഡി​​െൻറ പ​രി​വേ​ഷം. ഒ​രേ ഗു​രു​വി​നു കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന എ​ട്ടു​പേ​രാ​ണ് ചി​ല​ങ്ക​യ​ണി​ഞ്ഞ് പ​ര​സ്പ​രം മാ​റ്റു​ര​ച്ച​ത്. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി​യി​ലെ സ​ജേ​ഷ് എ​സ്.​നാ​യ​രാ​ണ് ഈ ​അ​പൂ​ർ​വ​ഭാ​ഗ്യം കൈ​വ​ന്ന അ​നു​ഗൃ​ഹീ​ത നൃ​ത്താ​ധ്യാ​പ​ക​ൻ.

മ​ത്സ​രാ​ർ​ഥി​ക​ളി​ൽ 13 പേ​ർ സ​ജേ​ഷ് ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ൾ​ക്കാ​ണ് ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​തെ​ന്ന അ​പൂ​ർ​വ​ത​യു​മു​ണ്ട്. പെ​ർ​ഫോ​ർ​മ​റും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ സ​ജേ​ഷ് പ​ത്തു​വ​ർ​ഷ​മാ​യി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ കു​ച്ചി​പ്പു​ടി​ക്ക് കു​ട്ടി​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്നു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ 17 പേ​രി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ആ​റു​പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

എ ​ഗ്രേ​ഡ് ല​ഭി​ച്ച​വ​യി​ൽ ഏ​റെ പാ​ട്ടു​ക​ളും ഈ ​അ​ധ്യാ​പ​ക​ൻ ക​മ്പോ​സ് ചെ​യ്ത​വ​യാ​ണ്. അ​മ്പ​തോ​ളം ഗാ​ന​ങ്ങ​ൾ  ക​മ്പോ​സ് ചെ​യ്തി​ട്ടു​ണ്ട്. ക​ലൈ​മ​ണി മാ​ധ​വ​പ്പെ​ട്ടി മൂ​ർ​ത്തി​യു​ടെ ശി​ഷ്യ​നാ​യ സ​ജേ​ഷ് എം.​കോം, എം.​ബി.​എ ബി​രു​ദ​ധാ​രി​യാ​ണ്.