Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെറ്റിയിലെ മുറിവിന്‍റെ വേദന കടിച്ചമർത്തി മുഹ്‌സിൻ വേദിയിലെത്തി

text_fields
bookmark_border
നെറ്റിയിലെ മുറിവിന്‍റെ വേദന കടിച്ചമർത്തി മുഹ്‌സിൻ വേദിയിലെത്തി
cancel
camera_alt???????? ??????? ???????????????.

കാഞ്ഞങ്ങാട്: ചെറുവത്തൂരിലെ താമസ സ്ഥലത്ത് കുളിമുറിയിൽ ഒന്ന് കാലിടറി വീണതേ മുഹ്‌സിന് ഓർമയുള്ളൂ. മുഖത്താകെ ചോര വാർന്ന നിലയിൽ കൂടെയുള്ളവരാണ് ആശുപത്രിയിൽ എത്തിച്ചത്.

നെറ്റിയിലെ മുറിവിൽ പത്ത് തുന്നലിടേണ്ടി വന്നു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ ടി.ഉബൈദ് വേദിയിൽ നടക്കുന്ന ദഫ് മുട്ട് മത്സരത്തിൽ രണ്ടാമത്തെ ക്ലസ്റ്ററിലാണ് മുഹ്‌സിൻ ഉൾപ്പെട്ട ടീം മത്സരിക്കേണ്ടിയിരുന്നത്. തിരുവനന്തപുരം കെ.ടി.സി.ടി.ഇ. എം ഹയർ സെക്കൻഡറി വിദ്യാർഥിയാണ്.

ആശുപത്രിയിൽ നേരം വൈകുമെന്ന അവസ്ഥ വന്നപ്പോൾ കൂടെ ഉണ്ടായിരുന്നവർ നീലേശ്വരത്തേക്ക് വെച്ചുപിടിച്ചു. അധികൃതർക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് ടീമിന്റെ മത്സരം അഞ്ചാം ക്ലസ്റ്ററിലേക്ക് മാറ്റി നൽകുകയായിരുന്നു.

ഉച്ചയോടെ കലോൽസവ നഗരിയിൽ എത്തിയ മുഹ്‌സിൻ മുറിയിൽ വിശ്രമിച്ചു. തലപ്പാവ് കെട്ടുമ്പോൾ അവൻ വേദനയിൽ എരിപൊരി കൊണ്ടു. ഗുളിക നൽകിയ ആശ്വാസത്തിലാണ്‌ വേദിയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalolsavam 2019 Muhzin -Kerala News
Next Story