കാക്കിക്കുള്ളിലെ കലാഹൃദയം
text_fieldsകാക്കിക്കുള്ളിൽ ഫലിതമനസ്സ് നെഞ്ചേറ്റിയപ്പോഴും ഭരണരംഗത്ത് കർക്കശ നിലപാട് സ്വീകരിച്ച ഓർമകളുടെ കെട്ടഴിച്ച് ആശാൻ. തൃശൂർ, മലപ്പുറം ജില്ലകളിൽനിന്ന് ആറ് ശിഷ്യരുമായെത്തി ആറുപേർക്കും ഓട്ടൻതുള്ളലിൽ എ ഗ്രേഡ് സമ്മാനിച്ച മണലൂർ ഗോപിനാഥാണ് ഈ ആശാൻ.
34 വർഷത്തെ സേവനത്തിനു ശേഷം പൊലീസ് വകുപ്പിൽനിന്ന് എസ്.ഐ ആയി 2018ൽ വിരമിച്ചു. പൊന്നാനി, ചാവക്കാട്, വലപ്പാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലുള്ളവർക്ക് തുള്ളലിെൻറ ബാലപാഠം പകർന്നതും ഈ ആശാനാണ്.
ഇൻറലിജൻസ് എസ്.ഐ ആയിരിക്കെ സെക്യൂരിറ്റി പ്രശ്നം നേരിട്ട ഗുരുവായൂരിൽ ഇദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. നളചരിതം, രാമാനുചരിതം, രുഗ്മിണീസ്വയംവരം, സുന്ദരീ സ്വയംവരം, ഹിഡുംബ വധം, സന്താനഗോപാലം എന്നിവയാണ് മണലൂർ ഗോപിനാഥിെൻറ ശിഷ്യർ മത്സര വേദിയിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
