Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാടി പാട്ടിലാക്കി...

പാടി പാട്ടിലാക്കി മന്ത്രി കടന്നപ്പള്ളി VIDEO

text_fields
bookmark_border
പാടി പാട്ടിലാക്കി മന്ത്രി കടന്നപ്പള്ളി VIDEO
cancel

കാഞ്ഞങ്ങാട്​: 28 വർഷത്തിനു ശേഷം കാസർകോഡി​​​​​​​െൻറ മണ്ണിൽ വിരുന്നുകാരനെ കണക്കെ വന്ന കലാൽസവം കാണാൻ ആകാംക്ഷയേ ാടെ കാത്തിരുന്ന സദസ്സിനെ പ്രസംഗിച്ചു കൊല്ലാതിരിക്കാനുള്ള ഒൗചിത്യബോധമുണ്ടായിരുന്നു തുറമുഖ പുരാവസ്​തു വകു പ്പ്​ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്​. മൈക്കെടുത്ത്​ വെളിച്ചപ്പാടുകണക്കെ ഉറഞ്ഞു​തുള്ളാനൊന്നും മന്ത്രി മ െനക്കെട്ടില്ല. പാട്ടുപാടി തകർത്തു. അതും പി.ജെ. ജോസഫൊക്കെ പാടുന്ന പോലൊരു പാട്ടല്ല, അതിഗംഭീരമായിത്തന്നെയങ്ങ്​ പാടി.

60ാമത്​ കേരള കലോൽസവത്തി​​​​​​​െൻറ ഉദ്​ഘാടന വേദിയിലെ വിശിഷ്​ടാതിഥിയായ നടൻ ജയസൂര്യയെക്കാൾ നിറഞ്ഞ കൈയടി നേടിയത്​ മുഖ്യാതിഥി മ​ന്ത്രി കടന്നപ്പള്ളി തന്നെയായിരുന്നു. അയിനോത്ത്​ മൈതാനിയിലെ മുഖ്യവേദിയിൽ നടന്ന ഉജ്ജ്വലമായ ഉദ്​ഘാടന ചടങ്ങിൽ ആശംസക്കാണ്​ മന്ത്രി ​ൈമക്കെടുത്തത്​. ഏതാനും വാക്കുകളിൽ സംസാരമൊതുക്കി മൈക്കെടുത്ത്​ മന്ത്രിയങ്ങ്​ പാടി.
‘കുറി വരച്ചാലും കുരിശു വരച്ചാലും...
കുമ്പിട്ട്​ നിസ്​കരിച്ചാലും...
കാണുന്നതും ഒന്ന്​ കേൾക്കുന്നതും ഒന്ന്​
കരുണാമയനാം ദൈവമൊന്ന്​...’

‘മൗനം’ എന്ന ചിത്രത്തിൽ യേശുദാസ്​ പാടിയ ഗാനം മന്ത്രി സ്വയംമറന്ന്​ പാടിയപ്പോൾ സദസ്സ്​ ആസ്വദിച്ച്​ കൈയടിച്ചു..

കടന്നപ്പള്ളി കാണിച്ച ഒൗചിത്യം മാനിച്ചായിരിക്കണം പിന്നാലെ വന്നവരും അധികമൊന്നും പ്രസംഗിച്ചു കയറാതെ കൂട്ട ആശംസയറിയിച്ച്​ സ്​ഥലംവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKadannapally RamachandranKalolsavam 2019
News Summary - Kalolsavam 2019 Kadannapally Ramachandran -Kerala News
Next Story