കലാതിലക വിവാദം: ആതിര പറയുന്നു, അതല്ല സത്യം
text_fieldsകാഞ്ഞങ്ങാട്: 2005ൽ തിരൂരിൽ നടന്ന കലോത്സവത്തിലെ കലാതിലകമായിരുന്നു. ആ വർഷം 5 ഇനങ്ങളിൽ മാത്രമാണ് മത്സരിച്ചത്. കലോത് സവ മാന്വൽ പ്രകാരം നൃത്ത നൃത്തേതര മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് മാത്രമേ കലാതിലകപ്പട്ടത്തിന ് അർഹതയുള്ളൂ. കേവലം പോയന്റ് നിലയല്ല, മറിച്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കണം. മുൻ വർഷങ്ങളിലെ ചരിത്രം പരിശ ോധിച്ചാലും വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികൾക്ക് തിലക-പ്രതിഭാ പട്ടങ്ങൾ നൽകിയ ഉദാഹരണങ്ങൾ കാണാം.
നാൽപ ത്തിയഞ്ചാം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംഭവിച്ച ഒരു വേറിട്ട കാര്യമല്ല. തിലകപ്പട്ടം 'തന്നില്ല' എന്ന രീതിയിൽ മത്സരം കഴിഞ്ഞ് 15 വർഷങ്ങൾക്കിപ്പുറവും പറഞ്ഞു നടക്കുന്നത് വ്യക്തിഹത്യയാണ്. ഒരാളുടെ മൗനത്തെ ഒരവസരമായി കണ്ട് പ്രയോജനപ്പെടുത്തുക എന്നത് നല്ലതല്ല. കലോത്സവം സ്വന്തം നാട്ടിൽ നടക്കുമ്പോൾ ഇനിയും മൗനം അവലംബിച്ചാൽ ആ കുപ്രചരണങ്ങൾ ശരിയാണെന്ന് ചിലരെങ്കിലും ധരിച്ചേക്കാം എന്ന് തോന്നിയതിനാലാണ് വിശദീകരണം.
ആതിര കലാതിലകം ആയ വർഷം ഏറ്റവും കൂടുതൽ പോയന്റ് നേടിയത് തൃശൂരിലെ അഷിത അഷറഫ് എന്ന കുട്ടിയാണ്. ആ കുട്ടിക്ക് നേരത്തേ പറഞ്ഞതുപോലെ നൃത്തേതര ഇനങ്ങളിൽ കഴിവ് തെളിയിക്കാൻ പറ്റാത്തതിനാൽ അന്ന് വ്യക്തിഗത ചാമ്പ്യനായി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ കുട്ടി അവകാശപ്പെടും പോലെ, ആ കുട്ടി അല്ല ആ വർഷം ഏറ്റവും കൂടുതൽ പോയന്റ് നേടിയത്.
ആ കുട്ടിക്ക് നാടോടി നൃത്തത്തിൽ മാത്രമാണ് ഒന്നാം സ്ഥാനം ഉണ്ടായിരുന്നത്. മോഹിനിയാട്ടവും മോണോ ആക്ടും എ ഗ്രേഡ് ഉണ്ടായിരുന്നത് അപ്പീലിലൂടെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അപ്പീൽ ഔദാര്യമല്ല, അത് അവകാശം തന്നെയാണ്. ആ അവകാശം കുട്ടി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങനെ അപ്പീൽ പരിഗണിച്ച ഒരു ഇനത്തിനാണ് അപ്പീൽ ലഭിച്ചില്ല എന്ന രീതിയിൽ പ്രചരണം നടത്തുന്നതെന്നും ആതിര കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
