അനന്യ പാടിയത് നെഞ്ചുപൊട്ടി

Sun, 12/01/2019 - 10:02
anannya

ക​ഥ​ക​ൾ പ​റ​ഞ്ഞും പാ​ട്ടു​പാ​ടി​ത്ത​ന്നും കൂ​ടെ​ന​ട​ന്ന മു​ത്ത​ശ്ശി മ​രി​ച്ചെ​ന്ന വാ​ർ​ത്ത അ​ന​ന്യ​യ​റി​ഞ്ഞ​ത് മ​ത്സ​ര​ത്തി​നാ​യി വേ​ദി​യി​ൽ ക​യ​റ​വെ. ഒ​ടു​വി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം നെ​ഞ്ചു​പൊ​ട്ടി അ​വ​ൾ പാ​ടി. മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ൾ കൂ​ട്ട​ക്ക​ര​ച്ചി​ലാ​യി.

ആ​ല​പ്പു​ഴ കാ​യം​കു​ളം സ​െൻറ്​ മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ അ​ന​ന്യ​യാ​ണ് എ ​ഗ്രേ​ഡ് നേ​ട്ട​ത്തി​ലും സ​ന്തോ​ഷി​ക്കാ​നാ​കാ​തെ വി​ങ്ങു​ന്ന ഹൃ​ദ​യ​വു​മാ​യി മ​ത്സ​ര​വേ​ദി വി​ട്ട​ത്.

അ​ന​ന്യ​യു​ടെ മു​ത്ത​ശ്ശി ഓ​മ​ന​യാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മ​രി​ച്ച​ത്. അ​ന​ന്യ​യു​ടെ അ​മ്മ​യും മ​ത്സ​രം കാ​ണാ​ൻ കാ​ഞ്ഞ​ങ്ങാ​ട്ട് എ​ത്തി​യി​രു​ന്നു. ഇ​വ​രെ കാ​ത്ത് മൃ​ത​ദേ​ഹം കാ​യം​കു​ളം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ട​ന്ന​ക്കാ​ട് എ​സ്.​എ​ൻ.​എ യു.​പി സ്​​കൂ​ളി​ലെ വേ​ദി 19ൽ ​അ​ര​ങ്ങേ​റി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വ​ഞ്ചി​പ്പാ​ട്ടി​ലാ​ണ് അ​ന​ന്യ മ​ത്സ​രി​ച്ച​ത്. മു​ത്തം ന​ൽ​കി യാ​ത്ര​യാ​ക്കി​യ മു​ത്ത​ശ്ശി സ്വീ​ക​രി​ക്കാ​ൻ ഉ​ണ്ടാ​വി​ല്ലെ​ന്ന ​​േവ​ദ​ന​യി​ലാ​ണ്​ അ​ന​ന്യ.