നീലക്കടമ്പിൽ പെണ്ണാധിപത്യം
text_fieldsതൃശൂർ: നീലക്കടമ്പ് വേദി ഞായറാഴ്ച പെൺകുട്ടികളുടെ ആധിപത്യത്തിലായിരുന്നു. ഹൈസ്കൂൾ വിഭാഗം മലയാളം പദ്യംചൊല്ലലിൽ പങ്കെടുത്ത 18 പേരും പെൺകുട്ടികൾ. മരിച്ച കുഞ്ഞ്, എന്തുപറ്റി നമുക്ക്, പശ്ചിമഘട്ടം എന്നീ കവിതകളിലൂടെ സുഗതകുമാരി ടീച്ചറുടെ ആധികളും വേദിയിൽ നിറഞ്ഞു. ഉച്ചാരണസ്ഫുടതയും ആവശ്യത്തിന് മാത്രം ഈണങ്ങളും പകർന്നുള്ള ആലാപനം ശുഭപ്രതീക്ഷ നൽകുന്നുവെന്ന് വിധികർത്താവ് മണമ്പൂർ രാജൻബാബു.
വള്ളത്തോൾ, വൈലോപ്പിള്ളി, വയലാർ എന്നിവർക്കൊപ്പം സച്ചിദാനന്ദനും ഏഴാച്ചേരിയും എൻ.കെ. ദേശവും വിനയചന്ദ്രനും വിജയലക്ഷ്മിയുമൊക്കെ ‘വേദിയിലെത്തി’. മത്സരത്തിൽ 14 പേർ എ ഗ്രേഡ് സ്വന്തമാക്കിയപ്പോൾ അഞ്ചുപേർ ‘ബി’യിലൊതുങ്ങി. രാജീവ് ആലുങ്കൽ, ഡോ. അമൃത, എൻ. ജയകൃഷ്ണൻ എന്നിവരായിരുന്നു മറ്റു വിധികർത്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
