Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ലോ​ത്സ​വ​ദീ​പം...

ക​ലോ​ത്സ​വ​ദീ​പം തെളിഞ്ഞു; ഇനി ഉത്സവ നാളുകൾ

text_fields
bookmark_border
ക​ലോ​ത്സ​വ​ദീ​പം തെളിഞ്ഞു; ഇനി ഉത്സവ നാളുകൾ
cancel

ആലപ്പുഴ: പ്രളയത്തിൽ നിന്ന് കരകയറിയ ആലപ്പുഴയിൽ ഇനി ഉത്സവകാലം. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ ​കു​മാ​ർ പതാക ഉയർത്തിക്കൊണ്ട്​ 59ാമ​ത്​ സം​സ്​​ഥാ​ന സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്​ തുടക്കം കുറിച്ചു. ​പ്ര​ധാ ​ന വേ​ദി​യാ​യ ലി​യോ തേ​ർ​ട്ടീ​ന്ത്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ 59 കു​ട്ടി​ക​ൾ​ ചേ​ർ​ന്ന്​ ക​ലോ​ത്സ​വ​ദീ​പം തെളിയിച്ചതോടെ കൗമാരോത്സവത്തിന് കൊടിയേറി.

29 വേ​ദി​ക​ളി​ൽ രാ​വി​ലെ കൃ​ത്യം ഒ​മ്പ​തി​നു​ത​ന്നെ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി. മ​ത്സ​ര ദി​ന​ങ്ങ​ൾ കു​റ​ച്ച​തി​നാ​ൽ വേ​ദി​ക​ൾ പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ച്ച്​ പ​രി​പാ​ടി​ക​ൾ തീ​ർ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്​ സം​ഘാ​ട​ക സ​മി​തി.

വ്യാ​​ഴാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ എ​ത്തി​ത്തു​ട​ങ്ങി​യ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക​്​​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്​​റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും വ​മ്പി​ച്ച സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. 10,000 കു​ട്ടി​ക​ളാ​ണ്​ ഇ​ക്കു​റി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തിയത്. പ്ര​ള​യ​ദു​ര​ന്ത​ത്തി​​​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ല​വു​ചു​രു​ക്ക​ലി​ന്‍റെ ഭാഗമായി മേള മൂന്ന് ദിവസത്തിലേക്ക് ​ആ​റ്റി​ക്കു​റു​ക്കി​യിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavammalayalam newsmovie newsschool kalolsavam 2018
News Summary - Kalolsavam 2018 Inauguration-Kerala News
Next Story