ഇത് സർക്കാർ സ്കൂളിന്റെ വിജയകഥ
text_fieldsതൃശൂർ: ജില്ല കലോത്സവങ്ങൾക്കുവരെ ലക്ഷങ്ങൾ പൊടിപൊടിക്കുന്ന ഇക്കാലത്ത് കുറഞ്ഞ ചെലവിൽ ഇംഗ്ലീഷ് സ്കിറ്റ് ഒരുക്കി വിജയംനേടി സർക്കാർ സ്കൂൾ. കോഴിക്കോട് കല്ലാച്ചി ജി.എച്ച്.എസ്.എസിലെ കുട്ടികളാണ് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ആശയമാണ് ‘മാമ ബയോളജിക’ സ്കിറ്റിലൂടെ അവതരിപ്പിച്ചത്.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ടി.കെ. ഷീബയാണ് രചനയും സംവിധാനവും നിർവഹിച്ചത്. സി.ആർ. അയന, കെ.പി. സനിക, എം.പി. തേജ, എം.സി. അനാമിക, കെ.പി. ശ്രീരാജ്, പി. ഹൃദിൻ, അനന്തു വേണുഗോപാൽ, പി.എസ്. അഭയ് എന്നിവരാണ് ടീമംഗങ്ങൾ. സാങ്കേതികസഹായവുമായി അധ്യാപകൻ കെ. മാധവനും ഇവർക്കൊപ്പമുണ്ടായിരുന്നു. തൃശൂരിലേക്ക് വരാനുള്ള വണ്ടിച്ചെലവടക്കം ആകെ ചെലവായത് 8,000 രൂപയാണ്. എസ്.സി.ഇ.ആർ.ടിയുെട ഈ വർഷത്തെ ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ജില്ലയെ പ്രതിനിധാനംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
