Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപതെരഞ്ഞെടുപ്പ്: കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എൻ.ഡി.എക്ക് അപ്രതീക്ഷിത ജയം

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്: കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എൻ.ഡി.എക്ക് അപ്രതീക്ഷിത ജയം
cancel

തിരുവല്ല: കല്ലുപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് അപ്രതീക്ഷിത ജയം. ഇന്ന് രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന വോട്ടെണ്ണലിൽ എൻ.ഡി.എ സ്ഥാനാർഥി രാമചന്ദ്രനാണ് 93 വോട്ടുകൾക്ക് വിജയിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി സുജ സുജ സത്യന്റെ ഭർത്താവും എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്തംഗമായിരുന്ന സത്യൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 14 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി.

യു.ഡി.എഫ് 7, എൽ.ഡി.എഫ് 5, ബി.ജെ.പി 2 എന്നതാണ് നിലവിലെ കക്ഷിനില. വിജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥി 454 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 361 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 155 വോട്ടുകളും ലഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kallooppara by election Unexpected victory for NDA
Next Story