Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളാടി ദുരന്തം; തിരച്ചിൽ തുടരുന്നു, രണ്ട് പേർ ഇപ്പോഴും കാണാമറയത്ത്

text_fields
bookmark_border
മ​ണ്ണ് മാ​റ്റു​ന്ന​ത് ദു​ഷ്‍ക​രം -മ​ന്ത്രി
കള്ളാടി ദുരന്തം; തിരച്ചിൽ തുടരുന്നു, രണ്ട് പേർ ഇപ്പോഴും കാണാമറയത്ത്
cancel
camera_alt

ദുരന്തത്തിൽ കാണാതായവർക്കായി വ്യാഴാഴ്ച നടത്തിയ തിരച്ചിൽ

കള്ളാടി: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി മലിയിടിഞ്ഞുള്ള മണ്ണിടിച്ചിൽ കാണാതായവർക്കുള്ള തിരച്ചിൽ വെള്ളിയാഴ്ചയും തുടരും. വ്യാഴാഴ്ച മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. തുരങ്കപാത നിർമാണ കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരാണ് ഇവരെല്ലാം.

ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി (സർവേയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ (എന്‍ജിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എക്സ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചയും ലഭിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുച്ചൈത് (സർവേയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണ (കണ്‍സ്ട്രക്ഷന്‍ മാനേജര്‍) എന്നിവരെയാണ് ഇനി കണ്ടെത്താൻ ബാക്കിയുള്ളത്. വ്യാഴാഴ്ച മീനാക്ഷി പുഴ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ നടത്തി.

എന്‍.ഡി.ആര്‍.എഫ് സംഘം പുഴയുടെ ഇരുകരകളിലും ആറ് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്‍.ഡി.ആര്‍.എഫിന്റെ 70 അംഗ സംഘത്തിനൊപ്പം അഗ്‌നിശമന സേനയുടെ 110 അംഗങ്ങളും സംസ്ഥാന പൊലീസിലെ നൂറോളം ഉദ്യോഗസ്ഥരുമാണ് തിരച്ചില്‍ നടത്തിയത്. പന്ത്രണ്ടോളം മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് വിവിധ മേഖലകളിലായി ഒരേസമയം മണ്ണ് നീക്കി പരിശോധന നടത്തിയത്.

മ​ണ്ണ് മാ​റ്റു​ന്ന​ത് ദു​ഷ്‍ക​രം -മ​ന്ത്രി

ക​ള്ളാ​ടി: ക​ള്ളാ​ടി ദു​ര​ന്ത മേ​ഖ​ല​യി​ല്‍ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ മ​ണ്ണ് മാ​റ്റു​ന്ന​ത് പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍. മ​ണ്ണി​ടി​ച്ചി​ല്‍ പ്ര​ദേ​ശം സ​ന്ദ​ര്‍ശി​ച്ച് തി​ര​ച്ചി​ല്‍ ന​ട​പ​ടി വി​ല​യി​രു​ത്തി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​മു​ണ്ടാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​തി​നാ​ല്‍ സു​ര​ക്ഷി​ത ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. നി​ര്‍മാ​ണ സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ട മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ക​മ്പ​നി​ക്ക് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. ജൂ​ലൈ ഒ​ന്നി​ന് ക​മ്പ​നി അ​ധി​കൃ​ത​രോ​ട് മ​ണ്ണ് നീ​ക്കം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ശ്‌​ന​മൊ​ന്നു​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ക​മ്പ​നി സ്വീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക്ക് ല​ഭി​ച്ച അ​നു​മ​തി ഉ​ള്‍പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബൈ​ര​ക്കു​പ്പ പാ​ല​ത്തി​ന്റെ നി​ര്‍മാ​ണം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​റു​മാ​യി ച​ര്‍ച്ച ന​ട​ത്തും. നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റോ​ടെ പാ​ലം നി​ര്‍മാ​ണ​ത്തി​ന് ത​റ​ക്ക​ല്ലി​ടു​മെ​ന്നും മ​ന്തി പ​റ​ഞ്ഞു. പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ല്‍ പാ​ത​യു​ടെ സ​ർ​വേ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kallady tragedy; Search continues
Next Story