Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികൾക്ക് കണ്ണീരോടെ വിടനൽകി നാട്; പൊ​തു​ദ​ർ​ശ​നം തുടങ്ങി, ഖ​ബ​റ​ട​ക്കം തു​പ്പ​നാ​ട് ജു​മാ മ​സ്ജി​ദിൽ

text_fields
bookmark_border
Kalladikode Accident
cancel
camera_alt

അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ തു​പ്പ​നാ​ട് ക​രി​മ്പ​ന​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ് പൊ​തു​ദ​ർ​ശ​നത്തിന് എത്തിച്ചപ്പോൾ (ഫോട്ടോ: പി. അഭിജിത്ത്)

ക​ല്ല​ടി​ക്കോ​ട് (പാ​ല​ക്കാ​ട്): പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്ത് അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മരിച്ച നാലു വിദ്യാർഥികളുടെ മൃതദേഹം വീടുകളിൽ നിന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നായി എത്തിച്ചു. തു​പ്പ​നാ​ട് ക​രി​മ്പ​ന​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ് പൊ​തു​ദ​ർ​ശ​നം. തു​ട​ർ​ന്ന് 10.30ന് ഖ​ബ​റ​ട​ക്കം തു​പ്പ​നാ​ട് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. പുലർച്ചെയോടെയാണ് ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), റി​ദ ഫാ​ത്തി​മ (13), നി​ദ ഫാ​ത്തി​മ (13), ആ​യി​ഷ (13) എ​ന്നി​വ​രുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ച​ത്.

അതേസമയം, പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്തെ അപകടത്തിൽ ഒരാൾ അറസ്റ്റിലായി. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്‍റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

റി​ദ ഫാ​ത്തി​മ, നി​ദ ഫാ​ത്തി​മ, ആ​യി​ഷ, ഇ​ർ​ഫാ​ന ഷെ​റി​ൻ

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാണ് മ​രി​ച്ചത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​കൾ.


പാ​ല​ക്കാ​ട് നിന്നും മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് സി​മ​ൻ​റ് ക​യ​റ്റി പോ​കു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ലി​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലൂ​ടെ നീ​ങ്ങി മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണം. ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​സ​മ​യ​ത്ത് ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ കാ​സ​ർ​കോ​ട് സ്വ​ദേ​ശി വ​ർ​ഗീ​സ് (52), ക്ലീ​ന​ർ മ​ഹേ​ന്ദ്ര പ്ര​സാ​ദ് (28) എ​ന്നി​വ​ർ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalladikode Accident: The bodies of school students was brought home
Next Story