Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളാടി ദുരന്തമേഖല;...

കള്ളാടി ദുരന്തമേഖല; പുനരധിവസിപ്പിക്കേണ്ടത് 171 കുടുംബങ്ങളെ

text_fields
bookmark_border
കള്ളാടി ദുരന്തമേഖല; പുനരധിവസിപ്പിക്കേണ്ടത് 171 കുടുംബങ്ങളെ
cancel
camera_alt

മീനാക്ഷി പുഴയോരത്തെ അപകട ഭീഷണി നേരിടുന്ന വീടുകളിലൊന്ന്

മേപ്പാടി: മീനാക്ഷി മണ്ണിടിച്ചിൽ ദുരന്ത മേഖലയിൽനിന്ന് മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി. പഞ്ചായത്തിലെ എട്ട്, 12 വാർഡുകളിലുള്ളതിൽ 171 കുടുംബങ്ങൾ അപകടഭീഷണി നേരിടുന്നുവെന്നാണ് അധികൃതരൂടെ കണക്ക്. മീനാക്ഷി, താഞ്ഞിലോട് പ്രദേശങ്ങളിൽ മീനാക്ഷി പുഴയുടെ ഇരുവശങ്ങളിലുമുള്ള കുടുംബങ്ങളുടെ വിവരമാണ് റവന്യൂ- പഞ്ചായത്ത് ഉദ്യോഗസ്ഥർ, വാർഡ് അംഗങ്ങൾ എന്നിവർ സംയുക്തമായി ശേഖരിച്ചത്.

ഡെപ്യൂട്ടി തഹസിൽദാർ ഷാഫി, വെള്ളരിമല വില്ലേജ് ഓഫിസർ ലൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംയുക്തസംഘം വീടുകൾ കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തിയത്. കണക്കെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് കൈമാറും. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Tunnel ProjectKerala NewsResettlement planWayanad disaster
News Summary - Kalladi disaster area; 171 families to be resettled
Next Story